Sunday, September 8, 2024

HomeHealth and Beautyകുട്ടികളിലെ കോവിഡ് ചികിത്സയ്ക്ക് മാര്‍ഗരേഖയിറക്കി ആരോഗ്യമന്ത്രാലയം

കുട്ടികളിലെ കോവിഡ് ചികിത്സയ്ക്ക് മാര്‍ഗരേഖയിറക്കി ആരോഗ്യമന്ത്രാലയം

spot_img
spot_img

കുട്ടികളിലെ കോവിഡിനു രോഗലക്ഷണങ്ങളില്ലെങ്കിലോ നേരിയ വൈറസ് ബാധയാണെങ്കിലോ പ്രത്യേക ലാബ് പരിശോധനകള്‍ വേണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഈ സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് സ്റ്റിറോയ്ഡ് മരുന്നുകള്‍ നല്‍കുന്നത് ദോഷകരമായി ബാധിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. നേരിയ കോവിഡുള്ള 1218 പ്രായക്കാരില്‍ 6 മിനിറ്റ് വോക് ടെസ്റ്റ് നടത്താം.

രോഗലക്ഷണമില്ലാത്തവര്‍ക്കു വീട്ടില്‍ തുടരാം. പ്രത്യേക മരുന്നോ ചികിത്സയോ വേണ്ട. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. മറ്റു മരുന്നുണ്ടെങ്കില്‍ തുടരാം. നേരിയ ലക്ഷണമുള്ളവരില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94% മുകളിലാണെന്ന് ഉറപ്പാക്കണം. പ്രത്യേക മരുന്നു വേണ്ട. ശ്വസനവേഗം, കൈപ്പത്തിയിലെയും മൂത്രത്തിലെയും നിറവ്യത്യാസം, കടുത്ത പനി എന്നിവ ശ്രദ്ധിക്കണം.

ഇടത്തരം വൈറസ് ബാധയാണെങ്കില്‍ ന്യുമോണിയ സാധ്യത പരിശോധിക്കണം. വേഗത്തിലുള്ള ശ്വസനം, 9093% ഓക്‌സിജന്‍ സാച്ചുറേഷന്‍ എന്നീ ലക്ഷണങ്ങളില്‍ ആശുപത്രിയിലേക്കു മാറ്റി ഓക്‌സിജന്‍ നല്‍കണം. സ്റ്റിറോയ്ഡുകള്‍ ഒഴിവാക്കണം. സെറം ഫെറിറ്റിന്‍, ഡി ഡയമര്‍ തുടങ്ങിയ ലാബ് പരിശോധനകള്‍ നിര്‍ബന്ധം.

ഗുരുതര വൈറസ് ബാധയ്ക്ക് 90% താഴെ ഓക്‌സിജന്‍ സാച്ചുറേഷന്‍, കടുത്ത ന്യുമോണിയ, ഗുരുതര ശ്വാസംമുട്ടല്‍ തുടങ്ങിയവയുണ്ടാകും. ഐസിയുവില്‍ പ്രവേശിപ്പിച്ച് ഓക്‌സിജന്‍ തെറപ്പി, സ്റ്റിറോയ്ഡ് ചികിത്സ എന്നിവ തുടങ്ങണം. സെറം ഫെറിറ്റിന്‍, ഡി ഡയമര്‍ തുടങ്ങിയ ലാബ് പരിശോധനകള്‍ നിര്‍ബന്ധം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments