Sunday, December 22, 2024

HomeHealth and Beautyഭക്ഷണത്തിനു മുമ്പാണോ, ശേഷമാണോ വെളളം കുടിക്കേണ്ടത്? അറിയാം

ഭക്ഷണത്തിനു മുമ്പാണോ, ശേഷമാണോ വെളളം കുടിക്കേണ്ടത്? അറിയാം

spot_img
spot_img

ഭക്ഷണത്തിനു മുമ്പാണോ, ശേഷമാണോ വെളളം കുടിക്കേണ്ടതെന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്.

ഭക്ഷത്തിനു തൊട്ടു മുന്‍പ് വെള്ളം കുടിക്കുന്ന ശീലം ശരിയല്ല. ആഹാരത്തിന് 20-30 മിനിറ്റ് മുന്‍പെങ്കിലും വെള്ളം കുടിക്കേണ്ടതാണ്. ദഹനസംവിധാനത്ത് ഒരു ഖര-ദ്രാവക അനുപാതം ഉണ്ടായിരിക്കും. ദഹനരസങ്ങളും ചിലതരം എന്‍സൈമുകളുമൊക്കെ ചേരുന്ന ദ്രാവക സംവിധാനത്തെ ഭക്ഷണത്തിനു തൊട്ടു മുന്‍പേയുള്ള വെള്ളംകുടി നേര്‍പ്പിക്കുന്നു. ഇത് പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കാം. ഭക്ഷണം വളരെ നേരത്തെ വന്‍കുടലിലേക്ക് ചെല്ലാനും ഇത്തരം വെള്ളം കുടി കാരണമാകാം.

ഭക്ഷണത്തിന്റെ ഒപ്പം വെള്ളം കുടിക്കുന്നതും എന്നല്ല. ശരിയായ ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ നേര്‍പ്പിക്കാന്‍ ഭക്ഷണത്തിനൊപ്പം ചെല്ലുന്ന വെള്ളം കാരണമാകാം. ഇതിന് പുറമേ കുടല്‍ വീര്‍ക്കാനും ഈ വെള്ളംകുടി കാരണമായെന്നു വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനാല്‍ ഭക്ഷണത്തിനൊപ്പം വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ സിപ്പാണെങ്കില്‍ പ്രശ്‌നമില്ല.

അതുപോലെ ഭക്ഷണത്തിന് പിന്നാലെ വലിയ അളവില്‍ വെള്ളം ചെല്ലുന്നതും ദഹനപ്രക്രിയയെ തകരാറിലാക്കാം. ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറാനും ഇത് വഴി വയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ തോതിനും ഇതു മൂലം വ്യതിയാനമുണ്ടാകും. ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ സിപ്പ് വെള്ളം ഇതിനാല്‍ കുടിച്ചാല്‍ മതിയാകും. ഇതിനു ശേഷം അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments