Sunday, November 3, 2024

HomeHealth and Beautyമില്‍ക്ക്‌ഷേക്ക് കഴിക്കുമോ? പാലും പഴവും വിരുദ്ധാഹാരം, ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും

മില്‍ക്ക്‌ഷേക്ക് കഴിക്കുമോ? പാലും പഴവും വിരുദ്ധാഹാരം, ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും

spot_img
spot_img

പാലും പഴവും വിരുദ്ധാഹാരമാണ്. ഇത് കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. മില്‍ക്ക്‌ഷേക്കുകളിലും സ്മൂത്തികളിലും എല്ലാം സാധാരണ പാലും വാഴപ്പഴവും ഒരുമിച്ചാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചിലരില്‍ ഇത് വയറിനു പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വയറിനു ഘനം അനുഭവപ്പെടും. സ്റ്റാര്‍ച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി േചരുമ്പോള്‍ ദഹിക്കാന്‍ പ്രയാസം, വയറ് വീര്‍ക്കല്‍, ക്ഷീണം ഇവയുണ്ടാകാം. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി പാലും പഴവും വെവ്വേറെ കഴിക്കുന്നതാണ് നല്ലത്.

പാലും മീനും ഒരുമിച്ച് കഴിക്കുന്നത് അത്ര നന്നല്ല. പാലിന്റെ ടെക്‌സ്ചറും മീന്‍രുചിയുമായി ചേരുകയില്ല. മീനും പാലും കൂടി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വയറിന് ഘനം തോന്നും.

പാലും തണ്ണിമത്തന്‍, മസ്‌ക്ക് മെലണ്‍ തുടങ്ങിയ മത്തന്‍വര്‍ഗത്തില്‍പ്പെട്ടവയും ആരോഗ്യകരമായ കോംബിനേഷന്‍ അല്ല. ഇവ രണ്ടും ചേരുമ്പോള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും. ശരീരത്തില്‍ വിഷാംശം ഉണ്ടാവുകയും ഛര്‍ദി ഉണ്ടാകുകയും ചെയ്യും. ദഹനം എളുപ്പമാക്കാന്‍ പാലും മത്തനും വെവ്വേറെ സമയങ്ങളില്‍ കഴിക്കുന്നതാണ് നല്ലത്.

നാരകഫലങ്ങളായ ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരിങ്ങ തുടങ്ങിയവയെല്ലാം അമ്ലത കൂടിയ ഫലങ്ങളാണ്. ഇവയോടൊപ്പം പാല്‍ കുടിച്ചാല്‍ ദഹിക്കാന്‍ പ്രയാസമാകും. വായുകോപം, നെഞ്ചെരിച്ചില്‍, അസ്വസ്ഥത എന്നിവയ്ക്ക് ഇത് കാരണമാകും. ചുമ, ജലദോഷം, ദേഹത്ത് ചുവന്ന പാടുകള്‍, അലര്‍ജി എന്നിവയ്ക്കും ഈ കോംബിനേഷന്‍ കാരണമാകാം. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പാലും നാരകഫലങ്ങളും വ്യത്യസ്ത സമയങ്ങളില്‍ കഴിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments