Sunday, September 8, 2024

HomeHealth and Beautyകേരളത്തില്‍ 5 മെഡിക്കല്‍ കോളജുകളില്‍ നഴ്സിങ് കോളജ് തുടങ്ങുന്നു

കേരളത്തില്‍ 5 മെഡിക്കല്‍ കോളജുകളില്‍ നഴ്സിങ് കോളജ് തുടങ്ങുന്നു

spot_img
spot_img

കേരളത്തില്‍ 5 നഴ്‌സിംഗ് കോളജുകള്‍ക്ക് അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നഴ്സിങ് കോളജ് ആരംഭിക്കും.

കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉള്‍പ്പെടെ 5 മെഡിക്കല്‍ കോളജുകളുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. 5 നഴ്സിങ് കോളജുകള്‍ ആരംഭിക്കാൻ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത്.

നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്. കാസര്‍ഗോഡ് നഴ്സിങ് കോളജ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments