ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സാമന്ത. താരമിപ്പോള്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. എന്നാൽ സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഇതിനിടെയിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്നാണ് താരം പങ്കുവച്ചത്.
എന്നാൽ ഇതിനെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയേ വിമർശിച്ച് കുറിച്ചത്. രണ്ട് ചിത്രങ്ങൾ പങ്കുവച്ചാണ് ഡോക്ടർ സംഭവത്തിൽ പ്രതികരിച്ചത്.സാധാരണ വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കുംമുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യൂ എന്ന് പറയുന്ന ഒരു കുറിപ്പോട് കൂടിയുള്ള സാമന്തയുടെ ചിത്രം ഇടത് വശത്തും
സയൻ്റിഫിക് സൊസൈറ്റി, ദി ആസ്ത്മ ആൻഡ് അലർജി ഫൗണ്ടേഷൻ ഓഫ് അമേരിക്കയുടെ ആരോഗ്യത്തിന് അപകടകരമായതിനാൽ ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസ് ചെയ്യരുതെന്നും ശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു ഒരു കാർഡുമാണ് ഡോ. സിറിയക് എബി ഫിലിപ്സ് എക്സിലൂടെ പങ്കുവച്ചത് .ഇതിനു പുറമെ ഇതിനെതിരെ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. നിർഭാഗ്യകരമെന്നു പറയട്ടെ ആരോഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ് ഡോ.സിറിയക് ഇതിനെതിരെ കുറിച്ചത്.സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം കുറിച്ചു.
യുക്തിപരവും ശാസ്ത്രീയവുമായി പുരോഗമനം വരിച്ച സമൂഹത്തിൽ ഈ സ്ത്രീക്കെതിരെ പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചുമത്തുകയോ, പിഴചുമത്തുകയോ, അഴിക്കുള്ളിൽ അകത്താക്കുകയോ ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.ഇത്തരത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുന്ന സോഷ്യൽ മീഡിയ ഹെൽത്ത് ഇൻഫ്ലുവൻസർമാർക്കെതിരെ ആരോഗ്യമന്ത്രാലയമോ, ആരോഗ്യവിഭാഗമോ എന്തെങ്കിലും നടപടികൾ കൈക്കൊള്ളുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
എന്നാൽ ഡോക്ടറുടെ പോസ്റ്റ് ചർച്ചയായതോടെ ഇതിനെതിരെ പ്രതികരിച്ച് താരം രംഗത്ത് എത്തി. നീണ്ട ഒരു കുറിപ്പാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരു സെലിബ്രിറ്റി എന്ന നിലയിലല്ല, വൈദ്യചികിത്സ ആവശ്യമുള്ളവർക്ക് വേണ്ടിയാണ് ഞാൻ പോസ്റ്റ് ചെയ്തതെന്ന് താരം കുറിച്ചു. എൻ്റെ പിന്നാലെ പോകുന്നതിനുപകരം ഞാൻ എൻ്റെ പോസ്റ്റിൽ ടാഗ് ചെയ്ത എൻ്റെ ഡോക്ടറെ സമീപിക്കുന്നത് നന്നായിരിക്കുമെന്നും താരം പറയുന്നുണ്ട്.