Thursday, December 19, 2024

HomeHealth and Beautyകരൾ അർബുദ നിരക്ക് 2050 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

കരൾ അർബുദ നിരക്ക് 2050 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

spot_img
spot_img

ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യയിൽ കരൾ അർബുദ നിരക്ക് 2050 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 2,00,000 മരണങ്ങൾ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധം, വാക്സിനേഷൻ, രോഗനിർണയം, ചികിത്സ എന്നിവ നൽകാനുള്ള ശ്രമങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

ഓരോ വര്‍ഷവും ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കന്‍ഡിലും ഒരാള്‍ക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുൾപ്പടെ പലയിടത്തും അർബുദ മരണങ്ങളിൽ കരൾ അർബുദമാണ് മുന്നിൽ. കണക്കുകൾ പ്രകാരം 2022-ൽ തെക്കുകിഴക്കൻ ഏഷ്യയിൽ 70.5 ദശലക്ഷം ആളുകൾക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് ബിയും സിയും ബാധിച്ചിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവന്നേക്കാം. എ, ഇ വിഭാഗത്തിൽപെട്ട വൈറസ് ബാധകൾ തീവ്രമല്ലാത്തതിനാൽ വൈറസിനെതിരെയുള്ള മരുന്നുകൾ ആവശ്യമില്ല. ആരോഗ്യം നിലനിർത്തുവാനുള്ള ചികിത്സകളും പരിചരണവുമാണാവശ്യം. ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസുകൾക്ക് ആന്റി വൈറൽ മരുന്നുകളും ചികിത്സയും ലഭ്യമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments