ന്യൂഡല്‍ഹി: യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കി.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സീനാണ് ഇത്.
വ്യാഴാഴ്ചയാണ് അടിയന്തര ഉപയോഗാനുമതി തേടി കമ്പനി അപേക്ഷ സമര്‍പ്പിച്ചത്. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുശേഷം 85% ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു.
വാക്‌സീന്‍ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വാക്‌സീന്‍ വിതരണം ചെയ്യുക.