Sunday, December 22, 2024

HomeHealth and Beautyകരിംജീരകം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

കരിംജീരകം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

spot_img
spot_img

കരിംജീരകം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം. സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കരിംജീരകത്തിലടങ്ങിയ തൈമോക്വിനോണ്‍ എന്ന ഘടകം ആണ് ചികിത്സയില്‍ സഹായകമാകുന്നത്. തൈമോക്വിനോണ്‍, കോവിഡ് 19 ന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ പറ്റിച്ചേര്‍ന്നിരിക്കുകയും ശ്വാസകോശ അണുബാധ വരാതെ തടയുകയും ചെയ്യുന്നു.

നേസല്‍ സ്‌പ്രേയുടെ രൂപത്തില്‍ രോഗികളില്‍ നല്‍കിയ ഈ മരുന്ന് വിജയകരമാണെന്ന് ഗവേഷകര്‍ പറയുന്നു. ക്ലിനിക്കല്‍ ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഫാര്‍മക്കോളജി ആന്‍ഡ് ഫിസിയോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു.

കരിംജീരകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം ഉദരപ്രശ്‌നനങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശനങ്ങള്‍ക്കും കാരണമാകും.

കരിംജീരകത്തിന്, നിരവധി ആരോഗ്യഗുണങ്ങളുണ്ട്. കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യമേകാന്‍ കരിംജീരകം സഹായിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള കരിംജീരകം, ചില ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളില്‍ നിന്ന് സംരക്ഷണമേകുന്നു.

കരിംജീരകത്തിന് ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവും കരിംജീരകത്തിനുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ കരിംജീരകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments