Sunday, November 3, 2024

HomeHealth and Beautyനഗ്‌നരായി ഉറങ്ങിയാല്‍ ശരീരഭാരം കുറയുമെന്ന് പഠനം

നഗ്‌നരായി ഉറങ്ങിയാല്‍ ശരീരഭാരം കുറയുമെന്ന് പഠനം

spot_img
spot_img

നഗ്‌നരായി ഉറങ്ങിയാല്‍ ശരീരഭാരം കുറയുമെന്ന് പഠനം. യുഎസില്‍ നടന്ന ഒരു പഠനത്തിലാണ് നഗ്‌നരായി ഉറങ്ങിയാല്‍ ശരീരഭാരം കുറയ്ക്കാമെന്ന കണ്ടെത്തല്‍.

ഉറക്കസമയവും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള ഒരു വഴിയാണത്രേ നഗ്‌നരായി ഉറങ്ങുക എന്നത്. അതുവഴി ശരീരതാപനില നിയന്ത്രിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉത്കണ്ഠയും സമ്മര്‍ദവും അനുഭവിക്കുന്നവര്‍ക്കാണ് ശരീരഭാരം കൂടാനും അമിതവണ്ണത്തിനും സാധ്യതയുണ്ടെന്ന് ഈ പഠനം പറയുന്നു. തടസ്സമില്ലാതെ നല്ല ഉറക്കം ലഭിച്ചാല്‍, ശരീരത്തില്‍ സമ്മര്‍ദം മൂലം ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയും. നഗ്‌നരായോ വളരെ കുറച്ചു വസ്ത്രങ്ങള്‍ മാത്രം ധരിച്ചോ ഉറങ്ങുന്നത്, ഹോര്‍മോണ്‍ നിലയെ ബാലന്‍സ് ചെയ്യാനും അതുവഴി ശരീരഭാരം കുറയാനും സഹായിക്കുമെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഇതിന്റെ ഗുണത്തെ ചോദ്യംചെയ്യുന്നവരുമുണ്ട്.

ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണവും വ്യായാമവും ഉള്‍പ്പെടെ ജീവിതശൈലീ ഘടകങ്ങള്‍ മെച്ചപ്പെടുത്തണം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments