വെളുത്തുള്ളി ഒരു ആന്റിബയോട്ടിക്കിനെ പോലെ പ്രവര്‍ത്തിച്ച് ആമാശയ കാന്‍സറിനെയും കുടലിലെ കാന്‍സറിനെയും ചെറുക്കാനും രോഗത്തിന്റെ വ്യാപനം തടയാനും വെളുത്തുള്ളിക്കു കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
വെളുത്തുള്ളിയിലെ അല്ലിനേസ് എന്ന എന്‍സൈമാണ് ഇതിനു സഹായിക്കുന്നത്. പക്ഷേ, വെളുത്തുള്ളി അരിഞ്ഞു 10 മിനിറ്റിനു ശേഷമേ ഉപയോഗിക്കാവു. അപ്പോള്‍ മാത്രമാണത്രേ ഈ എന്‍സൈം പൂര്‍ണമായും രൂപപ്പെടുന്നത്.
അതുപോലെ മിക്ക പച്ചക്കറികള്‍ക്കും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ തക്കാളി, കാബേജ്, കോളിഫ്‌ലവര്‍ എന്നിവ. പച്ചക്കറികള്‍ പാചകം ചെയ്തും അല്ലാതെയും നമ്മള്‍ കഴിക്കാറുണ്ട്.
പാചകം ചെയ്യാത്ത പച്ചക്കറികള്‍ക്കാണ് അര്‍ബുദ പ്രതിരോധ ശേഷി കൂടുതലുള്ളത്. പക്ഷേ, അങ്ങനെ കഴിക്കുമ്പോഴുമുണ്ടു ചില പ്രശ്‌നങ്ങള്‍. കീടനാശിനികളുടെയും കൃത്രിമ വസ്തുക്കളുടെയും അംശങ്ങള്‍ പച്ചക്കറികളിലില്ലെന്ന് ഉറപ്പു വരുത്തണം.
അതായതു വൃത്തിയായി കഴുകിയതിനുശേഷമായിരിക്കണം പച്ചക്കറികള്‍ കഴിക്കേണ്ടതെന്നു ചുരുക്കം. അതിനായി വേണമെങ്കില്‍ ഇളം ചൂടുള്ള വെള്ളവും ഉപയോഗിക്കാം.
എരിവു കൂടുന്നതു വായിലുണ്ടാകുന്ന കാന്‍സറിനു കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ചിലര്‍ക്ക് എരിവു തീരെ കഴിക്കാന്‍ വയ്യാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. ഇത് അര്‍ബുദത്തിനു മുന്നോടിയായാണു കാണുന്നത്.
അമിതമായ എണ്ണയുടെ ഉപയോഗവും നല്ലതല്ല. പാചക എണ്ണയാണു നമ്മുടെ ശരീരത്തില്‍ കൊഴുപ്പു കൂട്ടാനുള്ള പ്രധാന കാരണം. ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം.