Sunday, September 8, 2024

HomeHealth and Beautyകോവിഡ് വാക്‌സിന്‍ സ്വീകരിച്ച 20 ശതമാനം പേര്‍ക്ക് പ്രതിരോധ ശേഷി ഇല്ലെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 20 ശതമാനം പേര്‍ക്ക് പ്രതിരോധ ശേഷി ഇല്ലെന്ന് കണ്ടെത്തല്‍

spot_img
spot_img

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച 20 ശതമാനം ആളുകള്‍ക്കും ആന്‍റിബോഡി ഇല്ലെന്ന് ക്ലിനിക്കല്‍ പരീക്ഷണം. ഇതോടെ രണ്ടു ഡോസ് എടുത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍) അനുമതി നല്‍കാന്‍ സാധ്യത.

വൈറസിന്‍െറ ജനിതകമാറ്റം സംബന്ധിച്ച ഇന്ത്യയിലെ പഠനത്തിനുള്ള കൂട്ടായ്മയിലെ ഭുവനേശ്വറിലെ ലൈഫ് സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐ.എല്‍.എസ്) ആണ് പഠനം നടത്തിയത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലും നാലു മാസം മുതല്‍ ആറുമാസം വരെ കഴിയുമ്പോഴേക്കും പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി പഠനഫലം തെളിയിക്കുന്നതായി ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

ഗവേഷണകേന്ദ്രത്തിലെ രണ്ടു ഡോസും സ്വീകരിച്ച അധ്യാപകവിഭാഗത്തിലെ 23 ശതമാനം ആളുകളിലും ആന്‍റിബോഡി നെഗറ്റിവാണെന്നാണ് കണ്ടത്.

ആന്‍റിബോഡി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐ.എല്‍.എസ് ഡയറക്ടര്‍ ഡോ. അജയ് പരീദ പറഞ്ഞു. കോവിഡ് രോഗികളായിരുന്ന ചിലരില്‍ 30,000ത്തിനും 40,000ത്തിനുമിടയിലായിരുന്നു ആന്‍റിബോഡി ഉണ്ടായിരുന്നത്.

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത നല്ലൊരു വിഭാഗം ആളുകളിലും ആന്‍റിബോഡി 50ല്‍ താഴെയായിരുന്നു. 60നും 100നും ഇടയിലാണെങ്കില്‍ പ്രതിരോധശേഷി ഉണ്ടെന്ന് കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments