Thursday, December 19, 2024

HomeHealth and Beautyവെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്‌സ് ഇന്ത്യയിലെത്തി, ഇനി കണ്ണട വേണ്ട

വെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്‌സ് ഇന്ത്യയിലെത്തി, ഇനി കണ്ണട വേണ്ട

spot_img
spot_img

കണ്ണില്‍ ഒഴിക്കുന്ന ഒരു തുള്ളിമരുന്നിലൂടെ വെള്ളെഴുത്തിന് പരിഹാരം കണ്ടെത്താം. മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഈ തുള്ളിമരുന്നിന് പിന്നില്‍.

വെള്ളെഴുത്ത് അഥവാ പ്രെസ്ബയോപിയയ്ക്കുള്ള ചികിത്സയായാണ് ഐഡ്രോപ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ആ?ഗോളതലത്തില്‍ നൂറുകോടിയിലേറെ പേരെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഈ സാഹചര്യത്തിലാണ് വെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്‌സ് അവതരിപ്പിച്ചത്. ഇതിന് ഡ്ര?ഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അം?ഗീകാരവും ലഭിച്ചിട്ടുണ്ട്.

പ്രെസ്ബയോപിയ ഉള്ളവരില്‍ കണ്ണടയുടെ സഹായമില്ലാതെ തന്നെ അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ ഡ്രോപ്‌സ് ആണിത്. വായിക്കാന്‍ മാത്രമല്ല കണ്ണിലെ വരണ്ട അവസ്ഥ ഇല്ലാതാക്കുന്നതിനും മരുന്നിന് കഴിവുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

വര്‍ഷങ്ങളോളം നീണ്ട ?ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈ ഐ ഡ്രോപ്‌സ് വികസിപ്പിച്ചതെന്നും ഇത് വെറുമൊരു ഉത്പന്നമല്ല മറിച്ച് നിരവധിപേരുടെ കാഴ്ചാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മരുന്നാണെന്നും എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് സി.ഇ.ഒ. നിഖില്‍ കെ മസുര്‍കര്‍ പറഞ്ഞു.

ഒക്ടോബറോടെ മരുന്ന് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. 350 രൂപയ്ക്കാണ് ഫാര്‍മസികളില്‍ ലഭിക്കുക. നാല്‍പതും അമ്പത്തിയഞ്ചും വയസ്സ് പ്രായമുള്ളവര്‍ക്കിടയിലെ നേരിയതും മിതവുമായ പ്രെസ്ബയോപിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments