Thursday, December 19, 2024

HomeHealth and Beautyവയറുവേദനയുമായെത്തിയ 70കാരന്റെ പിത്തസഞ്ചിയില്‍ ആറായിരത്തോളം കല്ലുകള്‍

വയറുവേദനയുമായെത്തിയ 70കാരന്റെ പിത്തസഞ്ചിയില്‍ ആറായിരത്തോളം കല്ലുകള്‍

spot_img
spot_img

കടുത്ത വയറു വേദനയുമായി എത്തിയ 70 കാരന്റെ പിത്തസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് 6000ലേറെ കല്ലുകൾ. രാജസ്ഥാനിലെ കോട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ബുന്ദി ജില്ലയിലെ പദംപുരയിൽ നിന്നുള്ള വയോധികൻ കഴിഞ്ഞ 18 മാസമായി നിരന്തരം വയറുവേദന, ഛർദ്ദി, ഗ്യാസ് തുടങ്ങിയവയാൽ ബുദ്ധിമുട്ടുകയായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വയോധികനോട് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയിൽ 6110 കല്ലുകളാണ് ഇയാളുടെ പിത്തസഞ്ചിയിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത്.

തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ ആറിനാണ് ഇയാൾ ആശുപത്രിയിൽ സോണോഗ്രാഫിക്ക് വിധേയനായി. എന്നാൽ പരിശോധനയിൽ ഇയാളുടെ പിത്തസഞ്ചിയിൽ പിത്തരസം ഇല്ലെന്നും പിത്തസഞ്ചിയുടെ വലിപ്പം 12×4 സെൻ്റിമീറ്ററാണെന്നും കണ്ടെത്തി. പിത്തസഞ്ചി മുഴുവൻ കല്ലുകളാൽ നിറഞ്ഞതിനാൽ ഇതിന്റെ വലിപ്പം ഇരട്ടിയാവുകയായിരുന്നു. ഇതാണ് ഏറെ നാളായി രോഗിയെ അസ്വസ്ഥമാക്കിയിരുന്നതെന്നും ലാപ്രോസ്‌കോപ്പിക് സർജൻ ഡോ.ദിനേശ് ജിൻഡാൽ പറഞ്ഞു.

” സാധാരണയായി പിത്തസഞ്ചിയുടെ വലിപ്പം ഏകദേശം 7×4 സെൻ്റിമീറ്ററാണ്. എന്നാൽ ഇതിന്റെ വലിപ്പം കൂടിയത്
ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാർക്ക് ഏറെ വെല്ലുവിളിയായി മാറി. കൂടാതെ വയറിനുള്ളിൽ കല്ലുകൾ നിറഞ്ഞിരിക്കുന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലായിരുന്നു” ഡോ.ദിനേശ് ജിൻഡാൽ വ്യക്തമാക്കി. എൻഡോ ബാഗ് ഉപയോഗിച്ചാണ് രോഗിയുടെ പിത്തസഞ്ചി നീക്കം ചെയ്തത്. ഏകദേശം 30 മുതൽ 40 മിനിറ്റോളം സമയമെടുത്താണ് ഈ പ്രക്രിയ ഡോക്ടർമാർ പൂർത്തിയാക്കിയത്. ഇതിന് ശേഷം ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

മുമ്പ്45 കാരന്‍റെപിത്തസഞ്ചിയിൽ നിന്ന് 5,070 കല്ലുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു എന്നും ഡോ. ജിൻഡാൽ പറഞ്ഞു. ഇയാളുടെ പിത്തസഞ്ചിയിൽ നിന്ന് ഏകദേശം 8×4 സെൻ്റിമീറ്റർ വലിപ്പമുള്ള കല്ലുകളാണ് നീക്കം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments