Friday, October 18, 2024

HomeHealth and Beautyകോവിഡ് വൈറസ് തലച്ചോറിനെ ബാധിച്ചതായി പഠന റിപ്പോര്‍ട്ട്, മാനസീക പ്രശ്‌നങ്ങള്‍ അലട്ടുന്നു

കോവിഡ് വൈറസ് തലച്ചോറിനെ ബാധിച്ചതായി പഠന റിപ്പോര്‍ട്ട്, മാനസീക പ്രശ്‌നങ്ങള്‍ അലട്ടുന്നു

spot_img
spot_img

കോവിഡ് വൈറസ് ബാധമൂലമുണ്ടാകുന്ന ലോങ് കൊവിഡ് എന്ന അവസ്ഥയിലൂടെ കടന്നുപോയവരുടെ തലച്ചോറിൽ മാറ്റങ്ങൾ സംഭവിച്ചതായി പഠന റിപ്പോര്‍ട്ട് . ഇക്കാരണത്താൽ നിരവധി പേർക്ക് വിട്ടുമാറാത്ത ക്ഷീണം, ഓർമക്കുറവ്, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ ബാധിച്ചതായി കണ്ടെത്തി.

ഇവരിൽ നടത്തിയ പഠനങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ഗവേഷണഫലമാണ് പുറത്തു വന്നിരിക്കുന്നത്. കൊവിഡ് ബാധ പലരുടേയും തലച്ചോറിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നാണ് നേച്ചർ റിവ്യൂസ് മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്. ലോകമെമ്പാടും കുറഞ്ഞത് 65 ദശലക്ഷം വ്യക്തികൾക്കെങ്കിലും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.

സയൻ്റിഫിക് റിപ്പോർട്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തിൽ, നീണ്ട കൊവിഡ് ഉള്ളവരിൽ 90 ശതമാനം ആളുകൾക്കും ക്ഷീണം, മറവി, ബ്രെയിൻ ഫോഗ് എന്നിവ അനുഭവപ്പെടുന്നതായി പറയുന്നുണ്ട്. ഇത്തരക്കാരിൽ ചെറിയ തോതിലുള്ള മാനസിക പ്രശ്നങ്ങളായാണ് ഇത് പലതും പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, പരിസരബോധം നഷ്ടമാവുക, മറവി ബാധിക്കുക തുടങ്ങിയ വിഷയങ്ങളാണ് ഇത്തരക്കാരെ അലട്ടുന്നത്.

സൈക്യാട്രി റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ, മാഡ്രിഡിലെ കംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തൽ വിശദീകരിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments