Thursday, March 13, 2025

HomeHealth and Beautyഡിപ്രഷന്‍ മരുന്ന് കോവിഡ് മരണസാധ്യത കുറയ്ക്കുമെന്ന് പഠനം

ഡിപ്രഷന്‍ മരുന്ന് കോവിഡ് മരണസാധ്യത കുറയ്ക്കുമെന്ന് പഠനം

spot_img
spot_img

ഡിപ്രഷന്‍ (വിഷാദ) രോഗത്തിനുള്ള മരുന്ന് കോവിഡ് മരണസാധ്യത കുറയ്ക്കുമെന്ന് പഠനം. സെലക്ടീവ് സെറോട്ടോണിന്‍ റീഅപ്‌ടേക് ഇന്‍ഹിബിറ്റര്‍ (എസ്എസ്ആര്‍ഐ) മരുന്നുകള്‍, പ്രത്യേകിച്ച് ഫ്‌ളുവോസെടൈന്‍ കഴിക്കുന്നവര്‍ക്കാണ് കോവിഡ് ബാധിച്ചുള്ള മരണസാധ്യത ഗണ്യമായ തോതില്‍ കുറവാണെന്ന് പഠനം.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെയും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

ഗവേഷണത്തിന്റെ ഭാഗമായി 2020 ജനുവരിക്കും സെപ്റ്റംബറിനും ഇടയില്‍ കോവിഡ് ബാധിതരായ 83,584 പേരുടെ ആരോഗ്യ വിവരങ്ങള്‍ അവലോകനം ചെയ്തു. ഇതില്‍ 3401 പേര്‍ക്ക് എസ്എസ്ആര്‍ഐ മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ്. എസ്എസ്ആര്‍ഐ മരുന്നുകളില്‍ ഫ്‌ളുവോസെടൈന്‍ കഴിച്ച രോഗികള്‍ കോവിഡ് മൂലം മരണപ്പെടാനുള്ള സാധ്യത 28 ശതമാനം കുറഞ്ഞതായി ഗവേഷണത്തില്‍ തെളിഞ്ഞു.

ഫ്‌ളുവോസെടൈനോ മറ്റൊരു എസ്എസ്ആര്‍ഐ മരുന്നായ ഫ്‌ളുവോക്‌സാമീനോ കഴിച്ചവരില്‍ മരണസാധ്യത 26 ശതമാനം കുറവായിരുന്നു. ഏതെങ്കിലും തരത്തിലുള്ള എസ്എസ്ആര്‍ഐ മരുന്ന് എടുക്കുന്നവര്‍ കോവിഡ് മൂലം മരിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 8 ശതമാനം കുറവാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഫ്‌ളുവോക്‌സാമീന്‍ വ്യാപകമായി ലഭ്യമാണെങ്കിലും ഇത് ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്ന് പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. അതേ സമയം ഫ്‌ളുവോസെടൈന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍ ഈ എസ്എസ്ആര്‍ഐ മരുന്നുകളുടെ പ്രഭാവം ഫൈസറോ മെര്‍ക്കോ അടുത്തിടെ പരീക്ഷിച്ച ആന്റി വൈറല്‍ മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.

എന്നാല്‍ കോവിഡ് മഹാമാരിക്ക് അന്ത്യം കുറിക്കണമെങ്കില്‍ കൂടുതല്‍ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്നും നിലവിലുള്ള കൂടുതല്‍ മരുന്നുകള്‍ കോവിഡിനെ തടയാന്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്താമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments