ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ ക്രോണിക് കിഡ്നി രോഗലക്ഷണം.. ഇതിനെ പ്രൂററ്റിസ് എന്നാണ് വിളിക്കുക. ഈർപ്പം കുറഞ്ഞ തൊലിപ്പുറത്ത് അധികം ചൊറിഞ്ഞാൽ ചുവന്ന പാടുകൾ വരുകയും ഇൻഫെക്ഷന് ഇടവരുത്തുകയും ചെയ്യാം. ഇതിനു കാരണങ്ങൾ പലതാണ്.
- അമിതമായ പിടിഎച്ച് ഹോർമോൺ ലെവൽ
- ഹിസ്റ്റാമിൻ റിലീസിലെ വർധന
- ശരീരത്തിലെ ഇമ്യൂൺ സിസ്റ്റത്തിലെ അപാകത
- വൃക്കകൾ തകരാറിലായാൽ രക്തത്തിൽ അമിതമായി അലുമിനിയം, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ഈ ധാതുക്കളുടെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലിതാവസ്ഥ തകരാറിലാവുക.
- ഡയാലിസിസ് പ്രക്രിയയിലെ അപൂർണത.
രോഗികളുടെ അപക്വമായ പെരുമാറ്റവും ഡയാലിസിസിന്റെ താഴ്ന്ന നിലവാരവും ഇതിനിടയാക്കുന്നു. ശരീരത്തിലെ ചൊറിച്ചിൽ അസഹനീയമാകുന്നത് രാത്രിയിലും ചൂടുകാലത്തും മറ്റു വിഷമതകൾ അലട്ടുമ്പോഴുമൊക്കെയാകാം. ആത്മവിശ്വാസം തന്നെ ഹനിക്കുംവിധം ഈ അവസ്ഥയുണ്ടാകാം. ഉറക്കക്കുറവും പ്രതികരണശേഷിയിലെ വൈകല്യവും സംഭവിക്കാം. പ്രൂറിറ്റിസ് എന്ന ഈ രോഗത്തെ ചികിത്സിക്കുവാനുള്ള മരുന്നുകൾ ലഭ്യമാണ്.