Wednesday, February 5, 2025

HomeHealth and Beautyബ്രിട്ടിഷ് കൊളംബിയയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ബ്രിട്ടിഷ് കൊളംബിയയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

spot_img
spot_img

ബ്രിട്ടീഷ് കൊളംബിയയിൽ ആദ്യത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഒരു കൗമാരക്കാരനാണ് പരിശോധനയിൽ H5 ഏവിയൻ ഫ്ലൂ പോസിറ്റീവായത്. രോ​ഗത്തിന്റെ ഉറവിടം കണ്ടുപിടിക്കാൻ ആരോ​ഗ്യ ഉദ്ധ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.

പക്ഷിപ്പനി വൈറസ് ബാധിച്ച പക്ഷിയിൽ നിന്നോ മൃഗത്തിൽ നിന്നോ രോ​ഗം ബാധിച്ചിരിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തൽ. വൈറസ് സാധാരണയായി കാട്ടുപക്ഷികളിലും കോഴികളിലും സസ്തനികളിലുമാണ് കാണപ്പെടുന്നത്. പക്ഷിപ്പനി മനുഷ്യരെ വളരെ അപൂർവമായി മാത്രമേ ബാധിക്കുകയുള്ളൂ.

എന്നാൽ സസ്തനികളിലേക്കുള്ള പക്ഷിപ്പനി വ്യാപനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്, അടുത്ത സമ്പർക്കത്തിലൂടെയോ മലിനമായ അന്തരീക്ഷത്തിലൂടെയോ ആളുകളിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്. സസ്തനികൾക്കിടയിൽ പക്ഷിപ്പനി പടരുന്നത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത വർധിപ്പിക്കുന്നതാണെന്നും വിദഗ്ധർ ഭയപ്പെടുന്നു. രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്താതെ യുഎസിൽ ആദ്യമായി മിസോറി സ്വദേശിക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments