ഒമിക്രോണ്‍ വകഭേദം അത്ര പേടിക്കേണ്ടതില്ലെന്ന് ഡോക്ടറുടെ കുറിപ്പ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ ചാനലുമായി തന്റെ അനുഭവം പങ്കിട്ടു. നാല്‍പത്തിയാറുകാരനായ ഡോക്ടര്‍ക്ക് നവംബര്‍ 21നാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഉടന്‍ ഐസൊലേഷനിലേക്ക് മാറി. വീട്ടുകാരുമായോ മറ്റാരെങ്കിലുമായോ രോഗം പകരുന്ന തരത്തിലുള്ള അടുപ്പം ഉണ്ടായിട്ടില്ലെന്നും വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
‘ചെറിയ പനിയുണ്ടായിരുന്നു. സാധാരണഗതിയില്‍ കോവിഡ് ലക്ഷണമായി വരുന്ന തരത്തിലുള്ള പനി. ഇതൊരിക്കലും കൂടിയിട്ടില്ല. ചെറിയ ശരീരവേദന, കുളിര് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടായി. പരിശോധനാഫലം വന്നപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തുടര്‍ന്നും വീട്ടില്‍ തന്നെയായിരുന്നു. മൂന്ന് ദിവസങ്ങള്‍ കുഴപ്പമില്ലാതെ പോയി. പെട്ടെന്ന് ഓക്സിജന്‍ നില താഴ്ന്നതോടെനല്ല തോതില്‍ തളര്‍ച്ച അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറി. അവിടെ മൊണോക്ലോണല്‍ ആന്റിബോഡീസ് എടുത്തിരുന്നു.
വീട്ടില്‍വെറുതെ ഒരു റിസ്‌കെടുക്കേണ്ടല്ലോ എന്നോര്‍ത്താണ് ആശുപത്രിയിലേക്കു മാറിയത്. 25നാണ് ആശുപത്രിയില്‍ പോയത്. അതിനു ശേഷംഒരു തരത്തിലുള്ള ആരോഗ്യപരമായ വിഷമതകളും ഉണ്ടായില്ല. ഇപ്പോള്‍ താന്‍ പെര്‍ഫെക്ട് ഓക്കെയാണ് ‘- ഡോക്ടര്‍ പറയുന്നു.
രണ്ടാം തവണയും ടെസ്റ്റ് നടത്തിയപ്പോള്‍ റിസല്‍ട്ട് പോസിറ്റീവ് ആയിരുന്നു. അതിനാല്‍ ഇനിയും ഏതാനും ദിവസങ്ങള്‍ കൂടി ഐസൊലേഷനില്‍ തുടര്‍ന്ന ശേഷം വീണ്ടും ടെസ്റ്റ് ചെയ്യണം. ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകുന്നത് വരെ രോഗി ഐസൊലേഷനില്‍ തുടരേണ്ടതുണ്ട്.
തനിക്ക് എങ്ങനെയാണ് അണുബാധയുണ്ടായത് എന്നതിനെക്കുറിച്ച് അറിയില്ല. കോവിഡ് പോസിറ്റീവ് ആയ ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയതായി അറിയില്ല. എല്ലാ ദിവസവും ജോലിക്കായി ആശുപത്രിയില്‍ പോയിരുന്നു, യാത്രാ ചരിത്രമുള്ള ഏതെങ്കിലും രോഗിയില്‍ നിന്നാകാം എനിക്കു ലഭിച്ചതെന്ന് സംശയിക്കുന്നതായും ഡോക്ടര്‍ പറയുന്നു.