Tuesday, December 24, 2024

HomeHealth and Beautyഅമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം - ഡോ. വലന്‍സ്‌കി

അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം – ഡോ. വലന്‍സ്‌കി

spot_img
spot_img

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ : ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഒരു മാസത്തിനകം തന്നെ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ.റോഷ്ലി വലന്‍സ്‌കി വെള്ളിയാഴ്ച (ഡിസം.10) അണ്ഡത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .

ഡിസം.12 ഞായറാഴ്ചയോടെ അമേരിക്കയിലെ കോവിഡ് മരണ സംഖ്യ 800,000 ത്തോട് സമീപിച്ചിരിക്കുകയാണെന്നും ഗവണ്‍മെന്റ് അധികൃതര്‍ പറഞ്ഞു .

അതെ സമയം പൂര്‍ണ്ണ വാക്‌സിനേഷന്റെ നിര്‍വചനം ഇപ്പോള്‍ നിശ്ചയിക്കുന്നത് മോഡേണ , ഫൈസര്‍ എന്നീ വാക്‌സിനുകളുടെ രണ്ടു ഡോസ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസും എന്നത് പുനര്‍ചിന്തനം ചെയ്യണോ എന്നാണ് ഗവണ്‍മെന്റ് ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് യു.എസ്സിലെ കോവിഡ് എക്‌സ്‌പെര്‍ട്ട് ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു

കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചും ഒമിക്രോണ്‍ വേരിയന്റിന്റെ ഭീതി നിലനില്‍ക്കുന്നതും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന് വേണം അനുമാനിക്കാന്‍ എന്നും ഫൗച്ചി കൂട്ടിച്ചേര്‍ത്തു .

കോവിഡ് വാക്‌സിന്റെ പ്രതിരോധ ശക്തി 6 മാസത്തേക്ക് ആണെന്നും ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും നാലാമത്തെ ഡോസിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ഫൗച്ചി പറഞ്ഞു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments