Friday, March 14, 2025

HomeHealth and Beautyഒക്കലഹോമയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

ഒക്കലഹോമയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

spot_img
spot_img

പി.പി. ചെറിയാന്‍

ഒക്കലഹോമ: അമേരിക്കയില്‍ ഒമിക്രോണിന്റെ വ്യാപനം ശക്തിപ്പെടുന്നതിനിടയില്‍ ഒക്കലഹോമയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഡിസംബര്‍ 21-നു ചൊവ്വാഴ്ച ഒക്കലഹോമ സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.

കൊറോണ വൈറസ് ഇപ്പോഴും സംസ്ഥാനത്ത് സജീവമാണ്. ഇപ്പോള്‍ പുതിയ വേരിയന്റുകൂടി ഇവിടെ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ വൈറസിനേയും വേരിയന്റിനേയും ഫലപ്രദമായി നേരിടുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോള്‍ സംസ്ഥാനത്ത് ലഭ്യമാണെന്ന് ഡപ്യൂട്ടി ഹെല്‍ത്ത് കമ്മീഷണര്‍ കീക്ക് റീഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ വേരിയന്റിനെ ചെറുക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കണമെന്ന് ഒക്കലഹോമ സ്റ്റേറ്റ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മേരി ക്ലാര്‍ക്ക് അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് ഇതുവരെ 52 ശതമാനം പേര്‍ മാത്രമാണ് പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തിരിക്കുന്നത്.

ഒക്കലഹോമയില്‍ പ്രതിദിനം ആയിരം പുതിയ കോവിഡ് കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നു ഒക്കലഹോമ ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സിഡിസി റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയില്‍ കണ്ടെത്തുന്ന പുതിയ കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വേരിയന്റാണെന്നു സ്ഥിരീകരിച്ചതായും ചൂണ്ടിക്കാണിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments