ലണ്ടന്‍: കാന്‍സര്‍ ചികിത്സയില്‍ വിപ്‌ളവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി കാന്‍സര്‍ പ്രതിരോധ വാക്‌സീന്‍ 2022 ല്‍ പുറത്തിറങ്ങും. പതിറ്റാണ്ടുകളായി, ഗവേഷകര്‍ നടത്തിവന്ന ഗവേഷണം ഒടുവില്‍ ഫലം കണ്ടിരിയ്ക്കയാണ്.
ക്യാന്‍സറിനെതിരെ ഒരു വാക്‌സീന്‍ വികസിപ്പിച്ചെടുക്കാനുള്ള അവസാന ഘട്ടത്തിലാണു ഗവേഷകരെന്നു ജര്‍മ്മന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. തോമസ് സെഫര്‍ലിന്‍ വെളിപ്പെടുത്തിയത്.
അതുകൊണ്ടുതന്നെ ആദ്യ ക്യാന്‍സര്‍ പ്രതിരോധ വാക്‌സീന്‍ 2022ല്‍ അംഗീകരിക്കപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്.അടുത്ത വര്‍ഷം തന്നെ എംആര്‍എന്‍എ വാക്‌സീന്‍ ഉപയോഗിച്ച് ക്യാന്‍സറിനെ പ്രതിരോധിക്കാമെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
എന്നാല്‍ എങ്ങനെയുള്ള വാക്‌സീനെന്നോ ഇതിന്റെ നാമമോ, ഉപയോഗമോ, തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.