Tuesday, April 1, 2025

HomeHealth and Beautyമേക്കപ്പിന് ഭര്‍ത്താവ് പണം നല്‍കുന്നില്ല, ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍

മേക്കപ്പിന് ഭര്‍ത്താവ് പണം നല്‍കുന്നില്ല, ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍

spot_img
spot_img

ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനും മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനും ഭര്‍ത്താവ് പണം നല്‍കുന്നില്ലെന്ന് ആരോപിച്ച്‌ യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കി.

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. തന്റെ രൂപം നല്ലതല്ലെന്നും അതിനാല്‍ തന്നെ കൂടെ നിര്‍ത്താനാകില്ലെന്നും ഭര്‍ത്താവ് പറഞ്ഞതായും യുവതി അപേക്ഷയില്‍ പറയുന്നു.

2015ലാണ് ഡല്‍ഹിയില്‍ സ്വദേശിയും സ്വകാര്യ കമ്ബനിയില്‍ ജോലിക്കാരനുമായ അമിതുമായി യുവതി വിവാഹിതയാകുന്നത്. മൂന്ന് വര്‍ഷം മുമ്ബ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വേര്‍ പിരിഞ്ഞ് താമസം തുടങ്ങി. ഭര്‍ത്താവ് ചെലവിനുള്ള പണമോ മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനുള്ള പണമോ നല്‍കുന്നില്ലെന്ന് ഭാര്യ ആരോപിക്കുന്നു. ഇതിന് പുറമെ യുവാവിന്റെ അമ്മയ്ക്കും അച്ഛനുമെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്.

ഇരുവരും ചേര്‍ന്ന് രാത്രി വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും യുവതിക്ക് അമ്മയാകാന്‍ കഴിഞ്ഞിരുന്നില്ല. ഇത് പ്രശ്നങ്ങളുടെ ആക്കം കൂട്ടി. ഡോക്ടറിനെ കണ്ടപ്പോള്‍ ഓപ്പറേഷന്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. പണം തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നിരസിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആക്ഷേപിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments