Thursday, December 5, 2024

HomeHealth and Beautyകാന്‍സര്‍ പ്രതിരോധം, പ്രമേഹം നിയന്ത്രിക്കും; മധുരക്കിഴങ്ങിനു പ്രത്യേകതകളേറെ

കാന്‍സര്‍ പ്രതിരോധം, പ്രമേഹം നിയന്ത്രിക്കും; മധുരക്കിഴങ്ങിനു പ്രത്യേകതകളേറെ

spot_img
spot_img

ദീര്‍ഘ ചതുരാകൃതിയിലുള്ള മധുരക്കിഴങ്ങിനു പാന്‍ക്രിയാസുമായി നല്ല സാമ്യമുണ്ട്. മധുരക്കിഴങ്ങില്‍ വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, സെലിനിയം, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിന്‍, സിയാക്‌സാന്തിന്‍, ല്യൂട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസിനെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയില്‍ നിന്നു സംരക്ഷിക്കുന്നു.

മധുരക്കിഴങ്ങിനു കുറഞ്ഞ ഗ്ലൈസീമിക് സൂചികയാണുള്ളത്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും പാന്‍ക്രിയാസിന്റെ ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നു. ഇതു പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യതയും കുറയ്ക്കുന്നു. മധുരക്കിഴങ്ങില്‍ ആന്തോസയാനിന്‍, കരോട്ടിനോയിഡുകള്‍ തുടങ്ങിയ ആന്റി ഇന്‍ഫ്‌ലമേറ്റി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിന്‍ ഫ്രീറാഡിക്കലുകളില്‍ നിന്നും പാന്‍ക്രിയാസിനെ സംരക്ഷിക്കുന്നു.

മധുരക്കിഴങ്ങില്‍ പ്രീബയോട്ടിക്ക് ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതു കുടലിലെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തി ഗട്ട് മൈക്രോബയോമിനെ ആരോഗ്യകരമാക്കുന്നു. ആരോഗ്യമുള്ള ഗട്ട് മൈക്രോബയോം പാന്‍ക്രിയാസിന്റെ ആരോഗ്യത്തിനും ആവശ്യമാണ്. ഇതു പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

കാന്‍സര്‍ കോശങ്ങളെ അകറ്റുന്ന നിരവധി മൈക്രോന്യൂട്രിയന്റുകള്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6 ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഹൃയാഘാത സാധ്യത കുറയ്ക്കുന്നു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമായ വൈറ്റമിന്‍ സി, അമിതവണ്ണം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാംഗനീസ് ശരീരത്തിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിനും മുറിവ് ഉണങ്ങുന്നതിനും സഹായിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments