ത്വക്ക് രോഗങ്ങള്‍ പലതും നമ്മള്‍ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചര്‍മത്തിനു പുറമേ കാണുന്ന ചെറിയ കുമിളകള്‍ പോലും കരുതല്‍ പുലര്‍ത്തണം. മുന്‍പ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങള്‍ ഇപ്പോള്‍ സാധാരണ വൈറല്‍ പനിക്കു ശേഷം പോലും വരാറുണ്ട്.
പേശികളുടെ വീക്കത്തില്‍ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവില്‍ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂണ്‍ ഡിസീസ്. തെന്നിന്ത്യന്‍ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെര്‍മറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചര്‍മപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സമയമാണ് മഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.