സ്ലീപ് ആപ്നിയ ഉപകരണങ്ങളുടെ വില്‍പന അവസാനിപ്പിച്ച് പ്രമുഖ ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളായ ഫിലിപ്‌സ്. സ്ലീപ് ആപ്നിയ മൂലമുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി സംശയിക്കപ്പെടുന്നതിന് പിന്നാലെയാണ് നീക്കമെന്നാണ് കമ്പനി വിശദമാക്കി.
ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം മാത്രമേ ഇത്തരം ഉപകരണങ്ങളുടെ വില്‍പന തുടരുകയുള്ളൂവെന്ന് ഫിലിപ്‌സ് വ്യക്തമാക്കി. നിലവിലെ ഉല്‍പന്നങ്ങള്‍ക്ക് സര്‍വ്വീസ് നല്‍കുമെന്നും ഡച്ച് നിര്‍മ്മാതാക്കള്‍ വിശദമാക്കിയിട്ടുണ്ട്.
ഫിലിപ്‌സിന്റെ സിപിഎപി മെഷീനുകള്‍ ഉപയോക്താക്കുടെ ശ്വസന നാളിയിലേക്ക് പ്രയോഗിക്കുന്ന ഗ്യാസ് ക്യാന്‍സറിന് കാരണമാകുന്നതായി 2021ലാണ് നിരീക്ഷണങ്ങള്‍ പുറത്ത് വന്നത്. കണ്ടെത്തലിന് പിന്നാലെ 5 മില്യണ്‍ ഉപകരണങ്ങളാണ് ഫിലിപ്‌സ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.