നമ്മുടെ ചുറ്റിലും മൈക്രോപ്ലാസ്റ്റിക്കുകള്‍ നിറഞ്ഞിരിക്കുന്നു. അവയില്‍ ചിലത് നമ്മുടെ തലമുടിനാരിനെക്കാള്‍ വളരെ ചെറുതാണ്. പരിസ്ഥിതിയില്‍ മാത്രമല്ല നമ്മുടെ ശരീരത്തിലും മൈക്രോപ്ലാസ്റ്റിക്കുകള്‍ നുഴഞ്ഞു കയറിയിരിക്കുന്നു. നമ്മുടെ തലച്ചോറില്‍ ശരീരത്തിലെ മറ്റ് ഏതൊരവയവത്തെക്കാളും അധികം മൈക്രോപ്ലാസ്റ്റിക്കുകള്‍ അപകടകരമാം വിധം അടിഞ്ഞുകൂടുന്നുതായി പഠനം. വെറും എട്ട് വര്‍ഷം കൊണ്ട് മനുഷ്യന്റെ തലച്ചോറിലെ കലകളില്‍ ചെറിയ പ്ലാസ്റ്റിക്ക് ഭാഗങ്ങള്‍ അന്‍പതുശതമാനം വര്‍ധിച്ചതായി ഗവേഷകര്‍ പറയുന്നു.
ഓരോ വര്‍ഷം കഴിയുന്തോറും തലച്ചോറില്‍ പ്ലാസ്റ്റിക്കിന്റെ അളവ് കൂടുന്നത് ബൗദ്ധികനാശവും നാഡീരോഗങ്ങളും വര്‍ധിച്ചു വരുന്നതുമായും ബന്ധമുണ്ട് എന്ന് കരുതാം. നാം കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം തുടങ്ങി മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. ഇത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവയുടെ അളവ് അടിയന്തിരമായി കുറയ്‌ക്കേണ്ടതുണ്ട്.
പഠനത്തിനായി തെരഞ്ഞെടുത്ത തലച്ചോര്‍ സാമ്പിളുകളില്‍ ശരാശരി 7 ഗ്രാം മൈക്രോപ്ലാസ്റ്റിക്ക് ഉണ്ടെന്ന് കണ്ടെത്തി. ശരാശരി ഒരു പ്ലാസ്റ്റിക് സ്പൂണിന്റെ ഭാരം വരും ഇതിന് എന്ന് നേച്ചര്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2024ല്‍ ആദ്യം മരണമടഞ്ഞ 24 പേരുടെ ബ്രെയ്ന്‍ സാമ്പിളുകളാണ് പഠനവിധേയമാക്കിയത്.
2016 ല്‍ ശേഖരിച്ച 28 ബ്രെയ്ന്‍ സാമ്പിളുകളുമായി ഇതിനെ താരതമ്യപ്പെടുത്തി. പത്തു വര്‍ഷത്തില്‍ താഴെ കാലയളവുകൊണ്ടു തന്നെ മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോ പ്ലാസ്റ്റിക്കിന്റെയും അളവ് 50 ശതമാനം വര്‍ധിച്ചതായി പഠനത്തില്‍ കണ്ടു.