Friday, November 22, 2024

HomeHealth & Fitnessകടുകെണ്ണയുടെ ദീര്‍ഘകാല ഉപയോഗം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമെന്ന് പഠനം

കടുകെണ്ണയുടെ ദീര്‍ഘകാല ഉപയോഗം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമെന്ന് പഠനം

spot_img
spot_img

ഗര്‍ഭസ്ഥശിശുവിന് ദോഷകരമാകുന്ന ചില രാസവസ്തുക്കള്‍ കടുകില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഗര്‍ഭിണികള്‍ കടുകിന്റെയും കടുകെണ്ണയുടെയും അമിതോപയോഗം ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍, കടുകിലെ രാസവസ്തുക്കള്‍ ഗര്‍ഭമലസാന്‍ കാരണമാകുമെന്ന് തെളിഞ്ഞു. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

കടുകെണ്ണയുടെ ദീര്‍ഘകാല ഉപയോഗം അര്‍ബുദത്തിന് കാരണമെന്ന് പഠനം. കടുകെണ്ണയിലടങ്ങിയ എറ്യൂസിക് ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ശ്വസനവ്യവസ്ഥയെ ബാധിക്കുക വഴി ശ്വാസതടസ്സം അനുഭവപ്പെടും.

ഓരോ വര്‍ഷവും നിരവധി ആളുകള്‍ക്കാണ് ഭക്ഷണ അലര്‍ജി ഉണ്ടാകുന്നത്. ചിലര്‍ക്ക് ഇതുമൂലം ജീവന്‍ തന്നെ നഷ്ടപ്പെടുന്നു. ഭക്ഷണ അലര്‍ജികളില്‍ വളരെ ഗുരുതരമായതാണ് കടുകിന്റെ ഉപയോഗം മൂലമുള്ള അലര്‍ജി. ശരീരത്തില്‍ ഹിസ്റ്റാമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടാനും അനാഫൈലാറ്റിക് ഷോക്കിനും ഭക്ഷണ അലര്‍ജി കാരണമാകും. രക്തസമ്മര്‍ദം അപകടകരമാംവിധം താഴുകയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്ന അനാഫൈലാറ്റിക് ഷോക്ക്, ഭക്ഷണ അലര്‍ജിയുടെ ഏറ്റവും ഗുരുതരമായ അവസ്ഥ ആണ്. പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയാണ് തൊലിയില്‍ തടിപ്പ്, ചുവന്ന പാടുകള്‍, ശ്വാസതടസ്സം, ഓക്കാനം, ഛര്‍ദി, തൊണ്ടയിലും മുഖത്തും കണ്ണുകളിലും വീക്കം.

കടുകെണ്ണയില്‍ കൂടിയ അളവില്‍ എറ്യൂസിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം നശിപ്പിക്കും. കടുകിന്റെ അമിതോപയോഗം മയോകാര്‍ഡിയല്‍ ലിപ്പിഡോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകും. ട്രൈഗ്ലിസറൈഡുകള്‍ ഉണ്ടാകുന്നതു മൂലം ഹൃദയപേശികളിലെ മയോകാര്‍ഡിയല്‍ ഫൈബറുകളില്‍ ഫൈബ്രോട്ടിക് ലെഷന്‍സ് ഉണ്ടാക്കുന്നു. ഇത് ഹൃദയപേശികളെ തകരാറിലാക്കുകയും ഹൃദയസ്തംഭനം വരാന്‍ ഇടയാക്കുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments