പുരുഷന്മാര്‍ ദീര്‍ഘദൂരം പതിവായി ഓടുന്നത് ഹൃദയാഘാതത്തിന് കാരണമാകാമെന്ന് പഠനം. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, സെന്‍റ് ബാര്‍ത്തോലോമിയോസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
പതിവായി മാരത്തോണ്‍ പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍, ദീര്‍ഘദൂരം പതിവായി ഓടുന്ന പുരുഷന്മാര്‍ എന്നിവരുടെ ഹൃദയാരോഗ്യം സാധാരണഗതിയില്‍ നിന്ന് പത്ത് വര്‍ഷം വരെ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്ത്രീകള്‍ക്ക് ഓട്ടം നല്ലതാണെന്നും ഇവര്‍ പറയുന്നു.
സ്ത്രീകള്‍ ഓടുന്നത് അവരുടെ ഹൃദയാരോഗ്യം ആറ് വര്‍ഷം വരെ കൂട്ടുമെന്നാണ് പഠനം അവകാശപ്പെടുന്നത്. പ്രധാനമായും നാല്‍പത് കടന്ന പുരുഷന്മാരിലാണ് പഠനം നടന്നത്. പത്തിലധികം ഇവന്‍റുകളില്‍ പങ്കെടുത്തിട്ടുള്ള പതിവായി ദീര്‍ഘദൂരം ഓടുന്ന മുന്നൂറോളം പുരുഷന്മാരെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്.
അവരവരുടെ പ്രായം, ആരോഗ്യാവസ്ഥ, ശരീരഭാരം എന്നിവയെല്ലാം കണക്കാക്കി വേണം പതിവായി ഓടാന്‍ എന്നും ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഓടുമ്ബോള്‍ ഉപയോഗിക്കുന്ന വസ്ത്രം, ഷൂ എന്നിവയെല്ലാം അതിന് അനുസരിച്ചുള്ളത് ആയിരിക്കണം, അല്ലാത്തപക്ഷം ആരോഗ്യപ്രശ്നങ്ങള്‍ വരാമെന്നും ഇവര്‍ പറയുന്നു