Tuesday, June 25, 2024

HomeHealth & Fitnessതടി കുറച്ചാൽ ബോണസ്; ജീവനക്കാർക്കായി ടെക് കമ്പനിയുടെ പുതിയ നയം

തടി കുറച്ചാൽ ബോണസ്; ജീവനക്കാർക്കായി ടെക് കമ്പനിയുടെ പുതിയ നയം

spot_img
spot_img

ജീവനക്കാരുടെ തടി കുറയ്ക്കുന്നതിനായി ചൈനയിലെ ടെക് കമ്പനിയായ ഇൻസ്റ്റാ360 സ്വീകരിച്ച നൂതനമായ നടപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. തടി കുറയ്ക്കുന്നതിന് തങ്ങളുടെ ജീവനക്കാർക്ക് കൗതുകകരമായ ഒരു ബോണസാണ് കമ്പനി വാഗ്‌ദാനം ചെയ്തത്. ശരീരത്തിന്റെ തടി കുറയ്ക്കുന്ന ജീവനക്കാർക്ക് ഏകദേശം ഒരു ദശലക്ഷം യുവാൻ (140,000 യുഎസ് ഡോളർ) ആയിരുന്നു വാഗ്‌ദാനം. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കഴിഞ്ഞ വർഷം തുടങ്ങിയ പദ്ധതിയിൽ 150 ജീവനക്കാർ ആകെ 800 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയും 980,000 യുവാൻ ക്യാഷ് ബോണസായി നേടുകയും ചെയ്തുവെന്ന് ജിയുപായ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഈ തടി കുറയ്ക്കൽ പദ്ധതിയിൽ, ഒരു സെഷനിൽ 30 പേരോളം ഉണ്ടാകും. അമിത ശരീരഭാരം ഉള്ളവർക്ക് മുൻഗണന നൽകി ഇതേവരെ അഞ്ചോളം ക്യാമ്പുകളാണ് നടത്തിയത്. ഒരു ക്യാമ്പിൽ മൂന്ന് ഗ്രൂപ്പുകൾ ഉണ്ടാകും. പത്ത് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പും. ഓരോ ആഴ്ചയും ഇവരുടെ ശരീഭാരം പരിശോധിക്കും. ഓരോ ഗ്രൂപ്പിലും മൊത്തത്തിൽ കുറയുന്ന ഓരോ 500 ഗ്രാമിനും 400 യുവാൻ (55 യുഎസ് ഡോളർ)വീതം ലഭിക്കും. ഏതെങ്കിലും ഒരു അംഗത്തിന് ഭാരം കൂടിയാൽ, ആ ഗ്രൂപ്പിന്റെ ബോണസ് നഷ്ടപ്പെടുകയും, 500 യുവാൻ വീതം അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മൂന്ന് മാസത്തേക്ക് നടത്തിയ ക്യാമ്പുകളിൽ ആർക്കും തടി കൂടിയില്ല. ഗ്രൂപ്പുകളായി തിരിക്കുന്നത് ആളുകൾക്ക് കൂടുതൽ പ്രചോദനവും പ്രോത്സാഹനവും നൽകുന്നുവെന്ന് സ്റ്റാഫ് അംഗമായ ലി പറഞ്ഞു .‘‘നിങ്ങൾ മെലിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ബോണസ് മാത്രമല്ല , ഗ്രൂപ്പിന്റെ ബോണസ്സും നഷ്ടമാകും ‘’, ലി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിൽ ആണ് ലി ഈ പ്രോഗ്രാമിൽ ചേർന്നത്. ഭക്ഷണം നിയന്ത്രിച്ചതിനൊപ്പം ഓട്ടം, നീന്തൽ, ബാസ്കറ്റ്ബോൾ കളി തുടങ്ങിയ കായികവിനോദങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അങ്ങനെ അദ്ദേഹത്തിനു 17.5 കിലോ ഭാരം കുറയുകയും 7,410 യുവാൻ (യുഎസ് $1,000) സമ്പാദിക്കുകയും ചെയ്തു. ഈ സംരംഭത്തിന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രശംസ ലഭിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments