ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്‌ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ. ”പുതിയ എച്ച്‌ഐവി അണുബാധ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്, ലോകമെമ്ബാടും പ്രതിദിനം 4,000 പേര്‍ക്ക് രോഗം ബാധിക്കുന്നു.എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ @UNAIDS രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,” യുഎന്‍ ട്വീറ്റ് ചെയ്തു.
ആഗോള എച്ച്‌ഐവി പ്രതികരണത്തെക്കുറിച്ചുള്ള സംയുക്ത ഐക്യരഷ്ട്രസഭാ പരിപാടി ഓണ്‍ എച്ച്‌ഐവി / എയ്ഡ്സില്‍ നിന്നുളള ഏറ്റവും പുതിയ ഡാറ്റ വെളിപ്പെടുത്തുന്നത് .
കോവിഡ് -19 ന്‍റെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മറ്റ് ആഗോള പ്രതിസന്ധികളിലും എച്ച്‌ഐവി പകര്‍ച്ചവ്യാധിക്കെതിരായ പ്രതിരോധം മന്ദഗതിയിലാവുകയും വിഭവങ്ങള്‍ കുറയുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്തു. കാനഡയിലെ മോണ്ട്രിയലില്‍ നടക്കുന്ന അന്താരാഷ്ട്ര എയ്ഡ്സ് കോണ്‍ഫറന്‍സിന് മുന്നോടിയായാണ് ഇന്‍ ഡേഞ്ചര്‍ എന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.