Thursday, November 21, 2024

HomeHealth & Fitnessസ്ത്രീകളിൽ പിസിഒഎസ് മൂലമുള്ള ഹോർമോൺ വ്യതിയാനത്തിന്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ

സ്ത്രീകളിൽ പിസിഒഎസ് മൂലമുള്ള ഹോർമോൺ വ്യതിയാനത്തിന്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ

spot_img
spot_img

ഹോർമോണുകളുടെ വ്യതിയാനം മൂലം സ്ത്രീകളിൽ കണ്ട് വരുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്). ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്രത്യുല്പാദന കാലഘട്ടങ്ങളിലുള്ള 8 മുതൽ 13 ശതമാനം വരെ സ്ത്രീകളെയാണ് പിസിഒഎസ് ബാധിക്കുന്നത്. അതിൽ 70 ശതമാനം പേരിലും രോഗനിർണയം നടത്തപ്പെടുന്നില്ല. ക്രമരഹിതമായ ആർത്തവം, മുഖക്കുരു, മുഖത്തോ ശരീരത്തിലോ ഉള്ള അമിതമായ രോമ വളർച്ച, അമിതവണ്ണം തുടങ്ങിയവയാണ് പിസിഒഎസിന്റെ പ്രധാന ലക്ഷണങ്ങൾ.

സ്ത്രീകളിലെ ഹോർമോൺ വ്യതിയാനത്തിന്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ ഇതാ,

1) വയറിലെ കൊഴുപ്പ്

പിസിഒഎസ് ഉള്ള സ്ത്രീകളിൽ അവരുടെ വയറിലും അരക്കെട്ടിലും ഒപ്പം ആന്തരിക അവയവങ്ങൾക്ക് ചുറ്റിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ആരോഗ്യമുള്ള സ്ത്രീകളിൽ ഇടുപ്പ്, തുടകൾ, സ്തനങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ കൊഴുപ്പ് പലപ്പോഴും അടിഞ്ഞുകൂടാറുണ്ട്. ഇതിൽ നിന്ന് വിരുദ്ധമായാണ് പിസിഒഎസ് ഉള്ള സ്ത്രീകളിൽ വയറിലും ആന്തരികാവയവങ്ങളിലും കൊഴുപ്പ് അടിയുന്നത്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരത്തിൽ നീർക്കെട്ട്, ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance) എന്നിവയ്ക്ക് കാരണമാകുന്നു. ഇത് മൂലം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.

2) മധുരമുള്ള ഭക്ഷണത്തോടുള്ള അമിത താൽപ്പര്യം

പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പിസിഒഎസ് ഉള്ള മെലിഞ്ഞതും ഭാരക്കുറവുള്ളതുമായ സ്ത്രീകളെ അപേക്ഷിച്ച് അമിതവണ്ണമുള്ളവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു. ധാന്യങ്ങളിലൂടെയും, ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. പഞ്ചസാര അമിതമായ അടിങ്ങിയ ഭക്ഷണങ്ങളും പ്രൊസസ്ഡ് ഫുഡും പരമാവധി ഒഴിവാക്കണം.

3) മുടി കൊഴിച്ചിൽ

ആൻഡ്രോജനിക് ഹോർമോണുകളുടെ അളവ് വർധിക്കുന്നത് മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ പിസിഒഎസിൻ്റെ ഒരു സാധാരണ ലക്ഷണമാണ്. ഈ ഹോർമോൺ വ്യതിയാനം മുടിയുടെ കനം കുറയുവാനും മുടി പൊട്ടുവാനും കാരണമാകുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളിൽ പലപ്പോഴും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കൂടാറുണ്ട്. ഇത് മുടികൊഴിച്ചിൽ കൂടുതൽ വഷളാക്കും. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം അതിനുള്ള ചികിത്സകൾ സ്വീകരിക്കാവുന്നതാണ്.

4) ക്രമരഹിതമായ ആർത്തവം

ക്രമരഹിതമായ ആർത്തവം പിസിഒഎസിന്റെ പ്രധാന ലക്ഷണമാണ്. ആദ്യ ആർത്തവത്തിന് 2-3 വർഷത്തിന് ശേഷം മാത്രമേ രോഗ നിർണ്ണയം സാധ്യമാവുകയുള്ളൂ. ഇൻസുലിൻ റെസിസ്റ്റൻസ് മൂലം അണ്ഡാശയത്തിലെ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം വർദ്ധിക്കുകയും ഇത് അണ്ഡോത്പാദനത്തെയും ആർത്തവ ക്രമത്തെയും ബാധിക്കുകയും ചെയ്യുന്നു.

5) ക്ഷീണം

പിസിഒഎസ് നേരിട്ട് ക്ഷീണത്തിന് കാരണമാകുന്നില്ലെങ്കിലും പലപ്പോഴും ക്ഷീണത്തിന്റെ പല ലക്ഷണങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, ഹോർമോൺ വ്യതിയാനം, ക്രമം തെറ്റിയതും അമിതമായി രക്തം നഷ്ടപ്പെടുന്നതുമായ ആർത്തവം എന്നിവയും ക്ഷീണത്തിന് കാരണമാകുന്നു. കോർട്ടിസോൾ, തൈറോയ്ഡ് തുടങ്ങിയ ഹോർമോണുകളിലെ വ്യതിയാനങ്ങൾ ക്ഷീണത്തിന് കാരണമാകാറുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments