Saturday, September 7, 2024

HomeHealth & Fitnessസാമൂഹിക മാധ്യമങ്ങളിലൂടെ ആരോഗ്യ പ്രവർത്തകരെ അപമാനിച്ചാൽ മൂന്ന് മാസം തടവും പിഴയും ; കർണാടക സർക്കാർ...

സാമൂഹിക മാധ്യമങ്ങളിലൂടെ ആരോഗ്യ പ്രവർത്തകരെ അപമാനിച്ചാൽ മൂന്ന് മാസം തടവും പിഴയും ; കർണാടക സർക്കാർ ബിൽ അവതരിപ്പിച്ചു

spot_img
spot_img

ആരോഗ്യ പ്രവർത്തകരെ അപമാനിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്ന ബിൽ കർണാടക സർക്കാർ സഭയിൽ അവതരിപ്പിച്ചു. നേരിട്ടോ സാമൂഹിക മാധ്യമങ്ങൾ വഴിയോ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ മനഃപൂർവ്വം അപമാനിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ലഭിക്കുമെന്ന് ബില്ലിൽ പറയുന്നു. രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നുമുള്ള സംരക്ഷണത്തിന് നിയമ നിർമ്മാണം ആവശ്യമാണെന്ന് രാജ്യത്തുടനീളമുള്ള ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് കർണാടക സർക്കാരിന്റെ നീക്കം.

കർണാടക മെഡിക്കൽ രജിസ്‌ട്രേഷൻ (ഭേദഗതി) ബിൽ 2024 അനുസരിച്ച്, ആരോഗ്യ പ്രവർത്തകരെ നേരിട്ടോ, സാമൂഹിക മാധ്യമങ്ങൾ വഴി അനധികൃത ഓഡിയോ, വീഡിയോ റെക്കോർഡിംഗിലൂടെയോ, ചിത്രങ്ങളിലൂടെയോ അപമാനിക്കുകയോ, ജോലി തടസ്സപ്പെടുത്തുകയോ ചെയ്യുന്ന തരത്തിലുള്ള വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നത് കുറ്റകരമാണ്. നിയമത്തിലെ 3, 3എ, 4എ എന്നീ വകുപ്പുകൾ പ്രകാരം ഈ കുറ്റങ്ങൾക്ക് ജാമ്യം ലഭിക്കുകയുമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments