ന്യൂജേഴ്സി: ബേബി പൗഡര്‍ ഉല്‍പാദനം നിര്‍ത്തുന്നതായി അറിയിച്ച് പ്രശസ്ത വ്യവസായികളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനി. നിരവധി കേസുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നതിനാലാണ് കമ്ബനിയുടെ ഈ തീരുമാനം.
2023-ഓടെയാണ് ആഗോളവ്യാപകമായി പൗഡര്‍ ഉല്‍പാദനം നിര്‍ത്തുമെന്ന് കമ്ബനി തീരുമാനിച്ചിരിക്കുന്നത്. ക്യാന്‍സറിനു കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യം പൗഡറില്‍ കണ്ടെത്തിയതോടെ, ഒന്നിന് പിറകെ ഒന്നായി നിരവധി കേസുകളാണ് കമ്ബനിക്ക് നേരിടേണ്ടി വന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 38,000 കേസുകളാണ് ഉപഭോക്താക്കളില്‍ നിന്നും ഇരകളില്‍ നിന്നും കമ്ബനി നേരിടുന്നത്.
ടാല്‍ക് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന പൗഡറുകള്‍ നിര്‍ത്തുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. കാനഡയിലും അമേരിക്കയിലും നിരോധിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉല്‍പാദനം നിര്‍ത്തുന്നതായി കമ്ബനി അറിയിക്കുന്നത്.