ഗ്യാസ് സംബന്ധമായ അസുഖത്തിന് നാടൻ ചികിത്സ നടത്തിയ അതിഥി തൊഴിലാളികളായ ദമ്പതികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്യാസ് മാറാൻ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ച് രക്തം ഛർദ്ദിച്ച് അവശ നിലയിലായ ഇവരെ നാട്ടുകാർ ചേർന്നാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂവാറ്റുപുഴ ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബർ അലി ഭാര്യ സെലീമ ഖാത്തൂൺ എന്നവരെയാണ് രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്യാസ് ട്രബിൾ മാറാൻ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചതാണെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
കാഞ്ഞിരത്തിന്റ തൊലി,കുരു, ഇല എന്നിവയടക്കം ശരീരത്തിനുള്ളിൽ ചെന്നാൽ മരണത്തിന് വരെ കാരണമാകാമെന്ന് ഡോക്ടർമാർ പറയുന്നു.