Sunday, September 8, 2024

HomeLiteratureവിലയില്ലാത്ത പന്നികൾ (ചെറുകഥ)

വിലയില്ലാത്ത പന്നികൾ (ചെറുകഥ)

spot_img
spot_img

മാത്യു ചെറുശ്ശേരി

ആടുകളെയും പന്നികളെയും വളർത്തിയായിരുന്നു ആ കർഷകൻ ഉപജീവനം നടത്തിയിരുന്നത്. അടുത്ത പെരുന്നാളിന് നല്ലവിലകിട്ടി വിൽക്കാൻ പൊന്നുപോലെ വളർത്തിയ കുറച്ചു പന്നികളും അയ്യാൾക്കുണ്ടായിരുന്നു. വയലിൽ മേഞ്ഞു നടന്നിരുന്ന അതിലൊന്ന് കാൽവഴുതി വയലിലെ പൊട്ടകിണറ്റിൽ വീണു. അലറിക്കരഞ്ഞ പന്നിയുടെ ശബ്ദം കേട്ട് വയലിലുണ്ടായിരുന്ന ഉടമസ്ഥനും മറ്റു കർഷകരും ഓടിക്കൂടി.

മുകളിൽ വലിയ ബഹളം നടക്കുകയാണ് അതിനിടെ തന്റെ യജമാനന്റെ ശബ്ദം കേട്ടപ്പോൾ പന്നിക്കുട്ടന് സമാധാനമായി . മൂക്കുമാത്രം വെള്ളത്തിന് മുകളിലായി വഴുക്കലുള്ള കല്ലിന്മേൽ എത്രനേരം ഇങ്ങനെ നിൽക്കും എവിടൊക്കെയോ തട്ടിമുട്ടി താഴേക്ക് പോന്നതിനാൽ ശരീരമാകെ കഠിനമായ വേദനയും നീറ്റലും ഉണ്ട്, കാലൊരെണ്ണം ഒടിഞ്ഞു തൂങ്ങിയാണ് കിടക്കുന്നതെന്നു തോന്നുന്നു. പട്ടാപ്പകലായിട്ടും കിണറ്റിനുള്ളിൽ കുറ്റാക്കൂറ്റിരുട്ട്. മുരളാനും കൂവാനുമല്ലാതെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. തന്റെ യജമാനൻ എത്രയും വേഗം തന്നെ രക്ഷിക്കും, ആപ്രതീക്ഷയിൽ വേദന കടിച്ചമർത്തി അവനങ്ങനെ കിടന്നു .

അപ്പോൾ കേൾക്കാം പുതിയ ഒരു ശബ്ദം ഒന്നല്ല അവർ പലരുണ്ട് . ഇന്ന് സാബത്താണ് സാബത്തുദിവസ്സം ഒരുജോലിയും ചെയ്യാൻ പാടില്ല . അതിനാൽ കിണറ്റിൽ ഇറങ്ങുകയോ പന്നിയെ രക്ഷിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. എത്രയും വേഗം ആ ജോലി നിർത്തിവയ്ക്കാൻ അതിലൊരാൾ കർക്കശമായി പറയുന്നതുകേട്ടു . അതൊരു നിയമജ്ഞനായിരുന്നു. അതുമാത്രമല്ല. അത്രയുംനേരം അയ്യാൾ ചെയ്ത പ്രയത്നത്തിന് വലിയ പിഴ ചുമത്തുകയും ചെയ്തു.

കര്ഷകനാകെ കുഴങ്ങി. തന്റെ പന്നികൂട്ടങ്ങളിലെ ഏറ്റം മെഴുത്ത പന്നികളിലൊന്നാണ് കിണറ്റിൽ വീണിരിക്കുന്നത്. നേരം വെളുക്കുമ്പോളേക്കും അത് ചത്തുപോകാതിരുന്നാൽ ഭാഗ്യം. അയ്യാൾ ഉള്ളുരുകി പ്രാർത്ഥിച്ചു. തനിക്കുണ്ടാകാൻ പോകുന്ന വലിയ നഷ്ട്ടം അത് ആരറിയാൻ .

കിണറ്റിനുള്ളിൽ വീണ പന്നിയാണെങ്കിൽ തെന്നലുള്ള പാറകളുടെമേൽ അല്പം ശ്വാസം എങ്കിലും കിട്ടാൻ ബദ്ധപ്പെട്ടു മൂക്കുമാത്രം വെള്ളത്തിന് മുകളിലാക്കി നിന്നു. എത്ര നേരം തനിക്കിങ്ങനെ നില്ക്കാൻ സാധിക്കുമെന്നറിയില്ല. കർക്കശമായി നിയമം പാലിക്കുന്ന നിയമജ്ഞനുണ്ടോ തന്റെ ജീവന്റെ വിലയോ വേദനയോ അറിയൂ നിലവിളിക്കാൻ പോലും കെല്പില്ലാതെ ആ പാവം ജീവി സ്വന്തം ജീവന് ദൈവം മാത്രം തുണ എന്ന് മനസ്സിലാക്കി ദയനീയമായി ദൈവത്തെ വിളിക്കാൻ തുടങ്ങി.

നേരംവെളുത്തു എന്നുതോന്നുന്നു . ആരൊക്കെയോ കിണറ്റിനടുത്തുകൂടെ പോകുന്നുണ്ട് വെള്ളവസ്ത്രധാരികൾ അവർ പ്രഭാതപ്രാർത്ഥനയും ആരാധനയും നടത്താൻ സിനഗോഗിൽ പോകുന്നവരായിരിക്കും . അവരൊക്കെ കിണറ്റിൽവീണ പന്നിയെപ്പറ്റി പറയുകയും എത്തിനോക്കുകയും ചെയ്യുന്നുണ്ട് .തങ്ങളുടെ വസ്ത്രം അഴുക്കാകുന്നതിനാലും, ആരാധനക്ക് സമയം വൈകുന്നതിനാലും മാത്രമല്ല “പിന്നേ” സ്വന്തം പന്നിയൊന്നുമല്ലല്ലോ ചാടി രക്ഷിക്കാൻ. വലിയ വലിയ അഭിപ്രായങ്ങൾ പറഞ്ഞിട്ടവർ അവരുടെ വഴിക്കുപോയി.

അവസാനം ഒരാൾ ഒരുകയറും കുറെ മരക്കൊമ്പുകളുമായി ഓടിക്കിതച്ചെത്തി . തന്റെ യജമാനനെ തിരിച്ചറിഞ്ഞെങ്കിലും മൃതപ്രായനായപന്നിക്കു കരയാനോ ഒച്ചവയ്ക്കാനോ കഴിഞ്ഞില്ല. അയ്യാൾ എങ്ങനെയോ പന്നിയുടെ മേൽ കയർ കുടുക്കി മുകളിലേക്കുയർത്തി. മുകളിലെത്തിയെങ്കിലും അധികം നേരം ആ പന്നി ജീവിച്ചില്ല. അത് ആ കർഷകന്റെ കയ്യിൽ അന്ത്യശ്വാസം വലിച്ചു .

താനോമനിച്ചു വളർത്തിയ പന്നി ചത്തതിലും അതിലൂടെ തനിക്കുണ്ടായ നഷ്ടത്തിലും അയ്യാൾ വല്ലാതെ വിഷമിച്ചു. ആ നഷ്ട്ടം കുറച്ചെങ്കിലും നികത്താൻ അയ്യാൾ ആ പന്നിയെ അറുത്ത് അതിന്റെ മാംസം വിലക്കുറവിൽ വിൽപനക്കായി വെച്ചു. ആരാധന കഴിഞ്ഞു തിരിച്ചു വന്ന നിയമജ്ഞനും പുരോഹിതന്മ്മാരും വിലകുറച്ചു മാംസം കിട്ടിയത് ആർത്തിയോടെ മേടിക്കുന്നതു കണ്ട് ആരോ അവരുടെ ചാവിയിൽ മന്ത്രിച്ചു . ഇത് സാപത്തിൽ കിണറ്റിൽ വീണ പന്നിയല്ലേ ഇതിന്റെ മാംസം തിന്നാൽ പാപമല്ലേ. അവർ മറുപടിപറഞ്ഞു സാപത്തിൽ കിണറ്റിൽ വീണു എന്നല്ലേയുള്ളു ചത്തത് സാപത്തിലല്ലല്ലോ. പിന്നീടാരും മടിച്ചുനിന്നില്ല ചൂടപ്പം പോലെ ആ മാംസം വിറ്റഴിയപ്പെട്ടു.

അപ്പോഴും പാവം കർഷകൻ കരയുകയായിരുന്നു. കാരണം സാപത്തിൽ തന്റെ പന്നിയെ രക്ഷിക്കാൻ ശ്രമിച്ചതിന് ചുമത്തിയ വലിയപിഴ ആ മുഴുവൻ മാംസം വിറ്റ തുകയേക്കാൾ വളരെ കൂടുതലായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments