Saturday, September 7, 2024

HomeLiteratureനിശാഗന്ധി…..(കവിത:റോബിന്‍ ദാനിയേല്‍)

നിശാഗന്ധി…..(കവിത:റോബിന്‍ ദാനിയേല്‍)

spot_img
spot_img

ഒരു വരി കൂടെ ഞാൻ എഴുതി വെക്കട്ടെ
എൻ ഓർമയിൽ നീ വന്നണഞ്ഞ നേരം
ഒരു മാത്ര കൊണ്ടെന്റെ ഇരുളാർന്ന വീഥികൾ
തെളിവാർന്നൊരോമൽ കൂടാക്കി നീ
മലർ വല്ലിയാൽ മൊട്ടിട്ടൊരഴകാക്കി

നിന്നെ പിരിഞ്ഞതിൻ ശേഷമെൻ ജീവനെ
തിരയുന്നു ഇന്നുമാ താരങ്ങളെ
നീ തന്നൊരോർമതൻ പുലരികൾ
സന്ധ്യകൾ
നമ്മൾ ഒന്നിച്ചു കണ്ടൊരാ സ്വപ്നങ്ങളും

പുലരിയിൽ പൊഴിയും നനു മഞ്ഞു പോലെ
ഒരു നറു വെട്ടം തെളിയുംമ്പോൾ വിരിയുന്ന
ഒരായിരം സൂര്യ കണങ്ങൾ പോലെ
ഓർമ്മയിലിപ്പോഴും നീ മാത്രമിന്നും.

കാണാമറയത്ത് മാഞ്ഞു പോയ് എങ്കിലും
മായാതെ മനസിന്റെ കോണിലായിപ്പോഴും
ആരോരുമറിയാതെ സൂക്ഷിച്ചു വെച്ചു
അന്നു നാം അലിഞ്ഞൊരാ പൂവിൻ സുഗന്ധം
തനിയെ പൂത്തൊരാ…
നിശാഗന്ധിതൻ സുഗന്ധം .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments