ലണ്ടൻ: ഫിക്ഷനിൽ ബുക്കർ പുരസ്കാര ജേതാവായി ഒരു പതിറ്റാണ്ട് പിന്നിടുന്നതിനിടെ കഥേതര വിഭാഗത്തിലും വമ്പൻ പുരസ്കാരത്തിന് അർഹനായി പ്രമുഖ ആസ്ട്രേലിയൻ സാഹിത്യകാരൻ റിച്ചാർഡ് ഫ്ലാനഗൻ.
ആത്മകഥയും കുടുംബ ചരിത്രവും ഒപ്പം അണുബോംബിന്റെ കഥയും പറയുന്ന ‘ക്വസ്റ്റ്യൻ 7’ എന്ന പുസ്തകത്തിന് 50,000 പൗണ്ട് (53 ലക്ഷം രൂപ) സമ്മാനത്തുകയുള്ള ബെയ്ലി ഗിഫോർഡ് പുരസ്കാരമാണ് ലഭിച്ചത്. ‘ദ നാരോ റോഡ് റ്റു ദ ഡീപ് നോർത്ത്’ എന്ന നോവലിന് 2014ൽ ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
അതേ സമയം, പുരസ്കാരം നൽകുന്ന ബെയ്ലി ഗിഫോർഡ് ഫോസിൽ ഇന്ധനവുമായി ബന്ധം ഉപേക്ഷിക്കുന്നതു വരെ അവാർഡ് സ്വീകരിക്കില്ലെന്നും അത് താൻ എഴുതിയ പുസ്തകത്തിന്റെ ആത്മാവിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.