കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)
സോദരരെ കാനനചോലയില്‍
കരുണാമയന്‍ പിറന്നു.
പുതുയുഗം പിറന്നു.
യേശുമഹേശ്വരന്‍
എഴുന്നെള്ളുന്നു.(സോദര)
കലിയുഗമേ വിട പറയു.
പൊന്‍പുലരി ഉണര്‍ന്നു.
ഭൂവില്‍ യേശുവിന്‍ സ്‌നേഹം
പൂത്തിടുന്നു (സോദര).
സ്വര്‍ഗ്ഗത്തിന്‍ താഴ്‌വാരം തുറന്നു.
മണ്ണിന്‍ വിരിമാറില്‍
സൂര്യന്‍ തിളങ്ങി.
മേഘങ്ങള്‍ നറുമഴ പെയ്തു.
വാക്കുകള്‍ തളിരുകളായി പൂത്തു
ഉള്ളില്‍ വസന്തം വിരിഞ്ഞു.(സോദര).
സ്വര്‍ഗ്ഗം ഭൂമിയില്‍ പിറന്നു,
ഉള്ളില്‍ തുടിക്കും സുരസൗഭാഗ്യം,
പുലരിയില്‍ പനിനീര്‍ പുവായി വിരിയുന്നു. (സോദര).