Saturday, September 7, 2024

HomeWorldEuropeയുകെയില്‍ മലയാളി യുവാവ് ട്യൂമര്‍ ബാധിച്ച് മരിച്ചു

യുകെയില്‍ മലയാളി യുവാവ് ട്യൂമര്‍ ബാധിച്ച് മരിച്ചു

spot_img
spot_img

ഇപ്സ്വിച്: ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി അന്തരിച്ചു. കോട്ടയം സ്വദേശിയും യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വരികയും ചെയ്തിരുന്ന ബിനുമോൻ മഠത്തിൽചിറയിലാണ് അന്തരിച്ചത്. 2021 ജൂലൈ മാസത്തിലാണ് വിട്ടുമാറാത്ത പനിയും കണ്ണിലെ മഞ്ഞനിറവും കാരണം ഇപ്സ്വിച് ഹോസ്പിറ്റലിൽ ബിനുമോൻ ചികിത്സ തേടിയത്. തുടർന്ന് നടന്ന പരിശോധനകളില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കീമോതെറാപ്പി ചെയ്തിട്ടും കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.

ഭാര്യ ജ്യോതി യുകെയിൽ നഴ്സിങ് പഠനം ആരംഭിച്ചിരുന്നുവെങ്കിലും ബിനുമോന്റെ അസുഖത്തെതുടർന്ന് പഠനം പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇരുവർക്കും ഒരു മകൻ ആണ് ഉള്ളത്. ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന ബിനുമോൻ ഇപ്സ്വിച്ച് മലയാളികൾക്ക് ഏറെ പ്രീയങ്കരനായിരുന്നു. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ തീരുമാനം. ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ഇപ്സ്വിച് ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്തും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments