Tuesday, May 6, 2025

HomeLocal Newsഅബ്ദുള്‍ പുന്നയൂര്‍ക്കുളവും നിധിനും ലഹരിക്കെതിരെ ക്ലാസ്സ് നടത്തി

അബ്ദുള്‍ പുന്നയൂര്‍ക്കുളവും നിധിനും ലഹരിക്കെതിരെ ക്ലാസ്സ് നടത്തി

spot_img
spot_img

കുട്ടികളിലും യുവജനങ്ങളിലും വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ, പുന്നയൂര്‍ക്കുളം GMLPസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുംബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. മുനക്കടവ് കോസ്റ്റല്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിധിന്‍ കെ. എന്നും കൗണ്‍സിലര്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളവും ക്ലാസ്സിന് നേതൃത്വം നല്‍കി.

ലഹരിയിലേക്ക് കുട്ടികള്‍ എത്തിപ്പെടുന്ന വഴികളും ലഹരി ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനളള മാര്‍ഗ്ഗങ്ങളും, അപരിചിതരില്‍ നിന്ന് കുട്ടികള്‍ഒന്നും വാങ്ങരുതെന്നും ക്ലാസ്സില്‍ വിശദീകരിച്ചു.

പിടിഎ പ്രസിഡണ്ട് തസ്‌നി കെ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സംരക്ഷണ സമിതി ട്രഷറര്‍ ശിവദാസന്‍, ടോമി എസ് തലക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഫസലുറഹ്‌മാന്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കമറു കെ.ടി.നന്ദിയും പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments