ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ട്രെയിനിടിച്ച് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു.