Saturday, September 7, 2024

HomeWorldEuropeയുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി

യുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി

spot_img
spot_img

ലണ്ടന്‍: യുകെയില്‍ ഈസ്റ്റ് ലണ്ടനു സമീപം രണ്ടുദിവസം മുന്‍പ് കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. എസെക്‌സ് പൊലീസിനു ലഭിച്ച പരാതിയെത്തുടര്‍ന്ന് ഫോട്ടോ പതിച്ച് അറിയിപ്പു നല്‍കി പൊലീസ് അന്വേഷണം നടത്തികയായിരുന്നു.

എസെക്‌സിനു സമീപം ബെന്‍ഫ്‌ലീറ്റില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ കുടുംബത്തിലെ അനിത കോശി എന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് കാണാതായത്. ലണ്ടന്‍ ഭാഗത്തേക്ക് ട്രെയിനില്‍ യാത്രചെയ്യുന്നതായി കണ്ടെത്തിയെന്നായിരുന്നു ഒടുവില്‍ ലഭിച്ച വിവരം. എന്തായാലും കുട്ടിയെ തിരികെ ലഭിച്ചതായും അന്വേഷണത്തോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചും മാതാപിതാക്കള്‍തന്നെ സമൂഹമാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കി.

കുട്ടിയെ കാണാതായ വിവരം ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ നിമിഷനേരം കൊണ്ടാണ് പ്രചരിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments