Saturday, December 21, 2024

HomeLocal Newsസൗദിയില്‍ കൊല്ലം സ്വദേശികളായ യുവദമ്പതികള്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് പോലീസ്

സൗദിയില്‍ കൊല്ലം സ്വദേശികളായ യുവദമ്പതികള്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് പോലീസ്

spot_img
spot_img

റിയാദ്: സൗദി അറേബ്യയിലെ ദമാം അല്‍കോബാര്‍ തുഖ്ബയില്‍ കൊല്ലം സ്വദേശികളായ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ് മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനൂപ് മോഹനനെ തൂങ്ങി മരിച്ച നിലയിലും രമ്യയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ അഞ്ചു വയസ്സുള്ള മകള്‍ ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അനൂപ് മോഹനനെയും അതിനടുത്തുള്ള കട്ടിലില്‍ മരിച്ചുകിടക്കുന്ന രമ്യമോളുടെയും മൃതദേഹങ്ങള്‍ കണ്ടത്. അല്‍കോബാര്‍ പൊലീസ് എത്തി ആരാധ്യയോട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു ഈ കുഞ്ഞിന്റെ ജീവനെടുക്കാനും ശ്രമം നടത്തിയതായും കുഞ്ഞിന്റെ കരച്ചിലിനെ തുടര്‍ന്ന് അച്ഛന്‍ ഇറങ്ങിപോയതായും സൂചനയുണ്ട്. പിന്നീട് അച്ഛന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതോടെ കുഞ്ഞു വീണ്ടും കരയുകയായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി അമ്മ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. അമ്മയുടെ മരണം നേരത്തെ നടന്നിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ രമ്യയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാനാകുവെന്ന് പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments