Saturday, December 21, 2024

HomeLocal Newsകുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് പ്രവാസി മലയാളി മരിച്ചു

കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് പ്രവാസി മലയാളി മരിച്ചു

spot_img
spot_img

കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെറുവന്നൂര്‍ തടത്തില്‍ വീട്ടില്‍ ജയ്പാല്‍ നന്‍പകാട്ടാണ് (57)ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഭാര്യയോടെപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാല്‍മിയ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയതാണ്.നടത്തത്തിനിടെയില്‍ പെടുന്നനെ കുഴഞ്ഞ് വീണു. ഭാര്യ ഉടന്‍തന്നെ ടാക്‌സിയില്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു.

എന്‍.സി.ആര്‍. കമ്പനിയില്‍ സീനിയര്‍ എൻജീനിയറായി ജോലിചെയ്തു വരുകയായിരുന്നു ജയ്പാല്‍. ഭാര്യ രേഖാ ജയ്പാല്‍ കുവൈത്തിലെ സ്മാര്‍ട് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു. ആദിത്യ ജയ്പാല്‍(കാനഡ), മായാ ജയപാല്‍(വിദ്യാർഥിനി-ബെംഗളൂരു) എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments