മലപ്പുറം: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. തൊഹാനിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പേജ്.
കഴിഞ്ഞ ജൂണില്‍ ഇവര്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് Adv Thohani – msf Haritha പേജ് പ്രത്യക്ഷപ്പെട്ടത്.
ഇതുമായി തനിക്ക് ബന്ധമില്ലെന്നും നടപടിയെടുക്കണമെന്നും കാണിച്ച് തൊഹാനി ജൂണില്‍ത്തന്നെ മലപ്പുറം സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു.
പേജ് ഇപ്പോഴും സജീവമാണ്. പൊതുപ്രവര്‍ത്തകയെന്ന തന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കലും പണം ആവശ്യപ്പെടലും തെറ്റിദ്ധാരണജനകമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തലുമാണ് പേജിന് പിന്നിലെ ഉദ്ദേശങ്ങളെന്ന് സംശയിക്കുന്നതായി തൊഹാനി പറഞ്ഞു.
ചിത്രങ്ങളും തൊഹാനിയുടെ പേരില്‍ പോസ്റ്റുകളുള്‍പ്പെടെ ഇതില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.