തൃശൂര്‍: ഗാന്ധി ഘാതകന്‍ ഗോഡ്സെയെ യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മകമായി തൂക്കിലേറ്റി. യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂന്നുപീടികയിലാണ് വേറിട്ട പരിപാടി നടന്നത്. ഗോഡ്‌സെയെ തൂക്കിക്കൊന്ന് 72 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തില്‍ 72 ഗോഡ്‌സെമാരുടെ കോലമുണ്ടാക്കി പരസ്യമായി തെരുവില്‍ തൂക്കിലേറ്റുകയായിരുന്നു.
ചരിത്ര വസ്തുതകള്‍ മറച്ചുവെക്കുവാനും വക്രീകരിക്കാനും ശ്രമിക്കുന്ന ആര്‍.എസ്.എസിനുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ പറഞ്ഞു. ഗോഡ്സെയെ തൂക്കിലേറ്റിയപ്പോള്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചു. ശേഷം മധുര പലഹാരം വിതരണം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എ. ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷാഹിര്‍ പഴുപറമ്പില്‍, ടി.എം. ഷാഫി, കെ.വി. ചന്ദ്രന്‍, കെ.വി. സുരേഷ് ബാബു, ഫിറോസ് എറിയാട്, ഷാബിന്‍ കയ്പമംഗലം, അഖില്‍ മേനോന്‍, അഫ്‌സല്‍ എടത്തിരുത്തി, അനസ് ചളിങ്ങാട്, സഹീര്‍ ചെന്ത്രാപ്പിന്നി, ലിജേഷ് പെരിഞ്ഞനം, റമീസ് എടവിലങ്ങ്, സി.കെ. മജീദ്, നജീബ് കാളമുറി, മണി ഉല്ലാസ്, പ്രവിത ഉണ്ണിക്കൃഷണന്‍, ഷെഫി മൂസ, നൗഫിത, സൈനുല്‍ ആബ്ദീന്‍, ദയാല്‍ എന്നിവര്‍ സംസാരിച്ചു.