“നമ്മുടെ ഓരോ ചുവടുവെയ്‌പിലും കാണാത്ത ദൈവത്തിൽ വിശ്വസിച്ചു പ്രത്യാശയോടെ മുന്നോട്ട് പോയാൽ ജീവിതം ധന്യമാകും” വാകത്താനം YWCA GIF പ്രാർത്ഥനാവാര സമാപന സമ്മേളനം വള്ളിക്കാട്ട് ദയറായിൽ നടക്കുമ്പോൾ മുഖ്യാതിഥി ആയിരുന്ന മോട്ടിവേഷൻ സ്പീക്കർ ഡോ. ആലീസ് മാത്യു തന്റെ മുഖ്യപ്രഭാഷണത്തിൽ പ്രസ്താവിച്ചതാണിത്.
വള്ളിക്കാട്ട് ദയറായിൽ വെച്ച് നടന്ന ഈ സമാപനയോഗം, ദയറാ മാനേജർ റവ. ഫാദർ അലക്സാണ്ടർ പി ദാനിയേൽ ഉദ്ഘാടനം ചെയ്തു. ദൈവവിശ്വാസത്തിലും പരസ്പരസ്നേഹത്തിലും അടിയുറച്ചു പ്രവർത്തിക്കുന്ന YWCA യൂണിറ്റിന്റെ ഏല്ലാ അംഗങ്ങളെയും ഭാരവാഹികളെയും ഉത്‌ഘാടനപ്രസംഗത്തിൽ അച്ചൻ അഭിനന്ദിക്കുകയും ചെയ്‌തു.
മുഖ്യപ്രഭാഷണം നടത്തിയ ഡോ.ആലീസ് തന്റെ ജന്മഭൂമിയിലും കർമ്മഭൂമിയിലും വിവിധ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനും, നിരവധി ആളുകളെ സോഷ്യൽ മീഡിയയിലൂടെ വിജയം കണ്ടെത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിൽ പ്രത്യേക സന്തോഷം കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നും
സൂചിപ്പിച്ചു. കൂടാതെ ഇവിടുത്തെ കൂട്ടായ്മ ഒറ്റ വർഷത്തിനുള്ളിൽ നടത്തിയ മികവാർന്ന പ്രവർത്തനശൈലിയെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അനുദിന ജീവിതത്തിലെ അനുഭവങ്ങളിൽ ദൈവത്തെ കണ്ടെത്തി വിശ്വാസം കാക്കേണ്ടത് എങ്ങനെ എന്ന് ഡോ. ആലീസ് തന്റെ പ്രഭാഷണത്തിൽ വ്യക്തമായി അവതരിപ്പിച്ചു . കൂടുതൽ ആർജ്ജവത്തോടെ മുന്നേറുവാൻ ഇത് YWCA യൂണിറ്റിന് കരുത്തേകുന്ന പ്രഭാഷണം ആയിരുന്നു.
വൈ ഡബ്ല്യു സി എ ദേശീയതലത്തിൽ നടത്തിയ പ്രാർത്ഥനാ വാരാചരണത്തോടനുബന്ധിച്ച് വാകത്താനംYWCA (GIF) നവംബർ മാസം പത്താം തീയതി മുതൽ പതിനാറാം തീയതി വരെ പ്രാർത്ഥനാവാരം ആചരിച്ചു. എല്ലാ ദിവസവും വൈകുന്നേരം 6. 30ന് അംഗങ്ങൾ ഒരുമിച്ചു കൂടുകയും അതാത് ദിവസത്തെ നിർദിഷ്ട വിഷയങ്ങളെപ്പറ്റി പ്രഗൽഭരായ ആത്മീയ ഗുരുക്കന്മാർ പ്രഭാഷണം നടത്തുകയും ചെയ്തു. നവംബർ മാസം പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വാകത്താനം വള്ളിക്കാട്ട് ദയറായിൽ വെച്ച് നടത്തപ്പെട്ട സമാപന സമ്മേളനം സന്ധ്യാ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ജോളി ലിജി പ്രാർത്ഥനാഗാനം ആലപിക്കുകയും, ജിനു എജി ചടങ്ങിന്റെ എംസി യായും പ്രവർത്തിച്ചു.
വാകത്താനം YWCA പ്രസിഡന്റ് ലൈസാമ്മ ജോർജ്, സെക്രട്ടറി ജിനു എജി, ജനപ്രതിനിധികളായ എജി പാറപ്പാട്ട്, അനിൽ ജേക്കബ്, കോരസൺ സഖറിയാ, ഷൈനി അനിൽ, സുഷ പുന്നൂസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു ആശംസകൾ നേരുകയുണ്ടായി.
റിപ്പോര്ട്ട് : സെക്രട്ടറി ജിനു എജി