Sunday, December 22, 2024

HomeMain Storyആവേശത്തിരഞ്ഞെടുപ്പില്‍ ജി.കെ പിള്ള കെ.എച്ച്.എന്‍.എ പ്രസിഡന്റ്; ഇനി ഹൂസ്റ്റണില്‍ മാമാങ്കം

ആവേശത്തിരഞ്ഞെടുപ്പില്‍ ജി.കെ പിള്ള കെ.എച്ച്.എന്‍.എ പ്രസിഡന്റ്; ഇനി ഹൂസ്റ്റണില്‍ മാമാങ്കം

spot_img
spot_img

നേര്‍കാഴ്ച ന്യൂസ് ടീം

ഫിനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) പുതിയ പ്രസിഡന്റായി ജി.കെ പിള്ള മികച്ച ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥി സനല്‍ ഗോപിനാഥിനേക്കാള്‍ (വാഷിംഗ്ടണ്‍ ഡി.സി) 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജി.കെ തിരഞ്ഞെടുക്കപ്പെട്ടത്. ജി.കെ പിള്ള നേതൃത്വം നല്‍കിയ പാനല്‍ സമ്പൂര്‍ണ വിജയം നേടി.

ഫിനിക്‌സിലെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടില്‍ നടന്ന കെ.എച്ച്.എന്‍.എയുടെ പതിനൊന്നാം ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷനില്‍ വച്ചായിരുന്നു വാശിയേറിയ തിരഞ്ഞെടുപ്പ്. പോള്‍ ചെയ്ത 374 വോട്ടില്‍ 202 വോട്ടുകള്‍ ജി.കെ നേടിയപ്പോള്‍ 172 വോട്ടുകള്‍ സനല്‍ ഗോപിനാഥിനു ലഭിച്ചു.

അഡ്വ. ഷാനവാസ് കാട്ടൂര്‍ (ഫിനിക്‌സ്) ആണ് വൈസ് പ്രസിഡന്റ്. എതിര്‍ സ്ഥാനാര്‍ത്ഥി ശ്രീകുമാര്‍ ഹരിലാലിനേക്കാള്‍ (ഫ്‌ലോറിഡ) 46 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇലക്ഷന്‍ നടന്ന മറ്റൊരു സ്ഥാനം യുവ പ്രതിനിധിയുടേതായിരുന്നു. ഡിട്രോയിറ്റില്‍ നിന്നുള്ള ശബരി സുരേന്ദ്രനെ പരാജയപ്പെടുത്തി ഹൂസ്റ്റനില്‍ നിന്നുള്ള സൂര്യജിത് സുഭാഷിതന്‍ വിജയി ആയി. ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് എന്നിവയിലേക്ക് യഥാക്രമം 14 അംഗങ്ങളും 9 അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.എച്ച്.എന്‍.എയുടെ 12-ാം ഗ്ലോബല്‍ സമ്മേളനം ടെക്‌സസിലെ ഹൂസ്റ്റണില്‍ നടക്കും.

ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചു മണിക്ക് ഗ്രാന്റ് റിസോര്‍ട്ടില്‍ ഒരുക്കിയ തിരുനടയിലെ ക്ഷേത്ര മുറ്റത്തെ കൊടിമരത്തില്‍ നിലവിലെ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി കൊടി ഉയര്‍ത്തിയതോടെയാണ് പതിനൊന്നാം ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷനു തിരിതെളിഞ്ഞത്.

തുടര്‍ന്ന് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും എത്തിയ നൂറുകണക്കിന് അംഗങ്ങള്‍ തൊട്ടടുത്തുള്ള മേല്പത്തൂര്‍ ഹാളിലേക്കു ഘോഷയാത്രയി എത്തി. മുത്തുകുടകളും അലങ്കാരങ്ങളും ചേര്‍ന്ന് വര്‍ണ്ണാഭമാക്കിയ ഘോഷയാത്രയില്‍ മുപ്പതിലധികം ചെണ്ടക്കാര്‍ തീര്‍ത്ത തായമ്പക അനവദ്യ സുന്ദരമായ നാദ വിസ്മയമൊരുക്കി.

വിളക്കുകളും ഭീമന്‍ എല്‍.ഇ.ഡി സ്‌ക്രീനുകളും നാനാവര്‍ണ്ണം ചാര്‍ത്തിയ മേല്‍പ്പത്തൂര്‍ ഹാളില്‍ അതി മനോഹരമായ സ്വാഗത നൃത്തം അവതരിപ്പിക്കപ്പെട്ടു. മഹാസമ്മേളനത്തിന് ഭദ്രദീപം തെളിയിച്ച് ചെങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമ അധിപന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ശശികല ടീച്ചര്‍, സതീഷ് അമ്പാടി, രവി രാഘവന്‍, സുധീര്‍ പ്രയാഗ എന്നിവര്‍ തുടക്കം കുറിച്ചു.

കെ.എച്ച്.എന്‍.എയുടെ ആചാര്യന്‍ ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ ആഗ്രഹം പോലെ ലോകത്തുള്ള എല്ലാ ഹൈന്ദവരെ സനാതന ധര്‍മ്മത്തിന്റെയും ഐക്യത്തിന്റെയും ചരടില്‍ കോര്‍ത്ത് ശോഭനമായ ഭാവി ഉണ്ടാകട്ടെ അതിന് അമേരിക്കയില്‍ നിന്ന് വേള്‍ഡ് ഹിന്ദു പാര്‍ലമന്റ്, വേള്‍ഡ് ഹിന്ദു ബാങ്ക് എന്നിവയിലൂടെ ഫലം കാണട്ടെ എന്ന ഉദ്‌ബോധനത്തിലൂടെയാണ് ശാന്താനന്ദ മഹര്‍ഷി മൂന്ന് ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments