Sunday, December 22, 2024

HomeMain Storyതമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

spot_img
spot_img

ചെന്നൈ: തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപമുള്ള പടക്കശാലയില്‍ സ്‌ഫോടനം. അഞ്ച് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.

ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം തൊഴിലാളികളുള്ള പടക്ക നിര്‍മാണശാലയാണ് ഇത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് ആര്‍.കെ.വി.എം പടക്ക ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ഇത് വലിയ സ്ഫോടനത്തിലേക്ക് നയിക്കുകയായിരുന്നു.

തീപിടിത്തത്തില്‍ ഏഴ് വെയര്‍ഹൗസുകളും ഷെഡുകളും പൂര്‍ണമായും കത്തിനശിച്ചു. വലിയ തോതിലുള്ള പടക്കനിര്‍മാണ ശേഖരമുള്ള വെയര്‍ഹൗസുകളാണ് കത്തിനശിച്ചത്.

രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയുണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments