ലക്‌നൗ: ഉത്തര്‍പ്രദേശ് ഇലക്ഷനില്‍ നടിയും മോഡലുമായ അര്‍ച്ചന ഗൗതമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിനെ വിമര്‍ശിച്ചു ബിജെപി രംഗത്ത്. മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തിലാണ് അര്‍ച്ചന മത്സരിക്കുന്നത്.
2018 ല്‍ മിസ് ബിക്കിനിയായി തിരഞ്ഞെടുക്കപ്പെട്ട ഇവരെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ എതിര്‍പാര്‍ട്ടിക്കാര്‍ പഴയ ബിക്കിനി ചിത്രങ്ങള്‍ വൈറലാക്കി.
തുടര്‍ന്ന് ജോലിയെയും രാഷ്ട്രീയത്തെയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി അര്‍ച്ചന രംഗത്തെത്തി. തരംതാണ പബ്ലിസിറ്റിക്കു വേണ്ടിയാണിതെന്നു ബിജെപി വിമര്‍ശിച്ചു.
ഒരു കലാകാരി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിച്ചാല്‍ അതിലെന്താണ് തെറ്റെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.